Kerala
അനുനയ നീക്കം പാളുന്നു?; പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് ജി സുധാകരന്‍
പരിപാടി അവര്‍ നടത്തിക്കൊള്ളുമെന്നും തന്റെ ആവശ്യമില്ലെന്നുമായിരുന്നു സുധാകരന്റെ പ്രതികരണം

ആലപ്പുഴ | സിപിഎമ്മിന്റെ പോഷക സംഘടനയായ കെഎസ്‌കെടിയു കുട്ടനാട്ടില്‍ നടത്തുന്ന വി എസ് അച്യുതാനന്ദന്‍ സ്മാരക പുരസ്‌കാര സമര്‍പ്പണ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ജി സുധാകരന്‍.
പരിപാടി അവര്‍ നടത്തിക്കൊള്ളുമെന്നും തന്റെ ആവശ്യമില്ലെന്നുമായിരുന്നു സുധാകരന്റെ പ്രതികരണം. അതേ സമയം സുധാകരനെ പരിപാടിയിലേക്ക് ഒരു പേരിന് മാത്രമാണ് ക്ഷണിച്ചതെന്നും നോട്ടീസ് പോലും അദ്ദേഹത്തിന് നല്‍കിയിട്ടില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.
നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന സുധാകരനെ അനുനയിപ്പിക്കാന്‍ കഴിഞ്ഞ ദിവസം സിപിഎം നേതാക്കള്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തിയിരുന്നു. കേന്ദ്രകമ്മിറ്റി അംഗം സി എസ് സുജാതയും ജില്ലാ സെക്രട്ടറി ആര്‍ നാസറുമാണ് അനുനയനീക്കത്തിന്റെ ഭാഗമായി ജി സുധാകരനെ സന്ദര്‍ശിക്കുകയും പരിപാടിക്ക് ക്ഷണിക്കുകയും ചെയ്തത്. ക്ഷണം സ്വീകരിച്ച് പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് സുധാകരന്‍ അറിയിച്ചിരുന്നത്. എന്നാല്‍ പിന്നീട് അദ്ദേഹം നിലപാട് മാറ്റുകയായിരുന്നു.അതേ സമയം പാര്‍ട്ടി ജനറല്‍ സെക്രട്ടറി എം എ ബേബിയും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്.