Connect with us

Kerala

കോട്ടയത്ത് ഭാര്യയെ കൊലപ്പെടുത്തി കുഴിച്ചിട്ടതായി സംശയം; ഭര്‍ത്താവ് കസ്റ്റഡിയില്‍

ഭാര്യ അല്‍പ്പാനയെ കാണാനില്ലെന്ന് ഇയാള്‍ അയര്‍കുന്നം പോലീസില്‍ പരാതി നല്‍കിയിരുന്നു

Published

|

Last Updated

കോട്ടയം  |   അയര്‍കുന്നത്ത് യുവാവ് ഭാര്യയെ കൊലപ്പെടുത്തി കുഴിച്ചിട്ടതായി സംശയം. പശ്ചിമബംഗാള്‍ സ്വദേശി അല്‍പ്പാനയാണ് മരിച്ചത്. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവും നിര്‍മ്മാണതൊഴിലാളിയുമായ ബംഗാള്‍ സ്വദേശി സോണിയെ പോലീസ് കസ്റ്റഡിയിലെടുത്തു

ഭാര്യ അല്‍പ്പാനയെ കാണാനില്ലെന്ന് ഇയാള്‍ അയര്‍കുന്നം പോലീസില്‍ പരാതി നല്‍കിയിരുന്നു. കേസെടുത്ത പോലീസ് മൊഴി രേഖപ്പെടുത്താനായി സോണിയെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചുവെങ്കിലും . ഹാജരാകാതെ ഇയാള്‍ സ്വദേശമായ പശ്ചിമ ബംഗാളിലേക്ക് കടക്കാന്‍ ശ്രമിക്കുകയായിരുന്നു.സംഭവത്തില്‍ സംശയം തോന്നിയ പോലീസ് ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു. സംസ്ഥാനം വിടാനായി എറണാകുളത്തെത്തിയ സോണിയെ അയര്‍കുന്നം പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലില്‍ ഇയാള്‍ കൊലപാതകം നടത്തിയതായി കുറ്റസമ്മതം നടത്തിയെന്നാണ് സൂചന.

 

Latest