Connect with us

Kerala

രാഹുല്‍ മാങ്കൂട്ടം കീഴടങ്ങിയേക്കുമെന്ന് സൂചന

രണ്ടാമത്തെ ബലാത്സംഗ കേസില്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത് എഫ് ഐ ആറിലെ വിവരങ്ങള്‍ പുറത്തായി

Published

|

Last Updated

കോഴിക്കോട് | ബലാത്സംഗ കേസില്‍ ഒളിവില്‍ കഴിയുന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടം എം എല്‍ എ കീഴടങ്ങിയേക്കുമെന്നു സൂചന. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി ഇന്നു വിധി പറയാനിരിക്കെ കര്‍ണാടകയിലെ ഒളിവു കേന്ദ്രത്തില്‍ നിന്നു രാഹുല്‍ കേരളത്തിലേക്ക് നീങ്ങി എന്നാണ് വിവരം. കീഴടങ്ങുന്നതിനു മുമ്പു പോലീസ് അറസ്റ്റ് ചെയ്യാതിരിക്കാന്‍ തോട്ടം മേഖലയിലൂടെയാണ് രാഹുല്‍ കേരളത്തിലേക്ക് വരുന്നതെന്ന സൂചന പോലീസിനു ലഭിച്ചു.

അതിനിടെ, രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സംഗ കേസില്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത് എഫ് ഐ ആറിലെ വിവരങ്ങള്‍ പുറത്തായി. കേരളത്തിന് പുറത്ത് കഴിയുന്ന യുവതി കെ പി സി സി അധ്യക്ഷന്‍ സണ്ണി ജോസഫിന് നല്‍കിയ പരാതിയിലെടുത്ത കേസിലെ എഫ് ഐ ആര്‍ വിവരങ്ങളാണ് പുറത്തുവന്നത്.

2023ലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ യുവതിയുമായി ബന്ധം സ്ഥാപിച്ചതെന്നും ക്രൂരപീഡനമാണ് നടത്തിയതെന്നുമാണ് എഫ് ഐ ആര്‍. പ്രതി പട്ടികയില്‍ രാഹുല്‍ മാത്രമാണുള്ളത്. ഫെന്നി നൈനന്‍ ഓടിച്ച കാറില്‍ പെണ്‍കുട്ടിയെ മറ്റൊരു സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചുവെന്നും യുവതിയുടെ ശരീരത്തില്‍ നിരവധി മുറിവുകള്‍ ഉണ്ടായെന്നുമാണ് എഫ് ഐ ആറില്‍ പറയുന്നത്.

ഇരയുടെ ടെലിഗ്രാം നമ്പര്‍ വാങ്ങിയശേഷം വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി പരാതിക്കാരിയെ പീഡിപ്പിക്കുകയായിരുന്നുവെന്നും എഫ് ഐ ആറിലുണ്ട്. വിവാഹം കഴിക്കാമെന്ന് വ്യാജ വാഗ്ദാനം നല്‍കി അവധിക്ക് യുവതി നാട്ടിലെത്തിയപ്പോള്‍ ഭാവികാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ഒറ്റപ്പെട്ടയിടത്തെ ഹോം സ്റ്റേയിലേക്ക് കൊണ്ടുപോവുകയായിരുന്നു. കെ പി സി സി അധ്യക്ഷന്‍ സണ്ണി ജോസഫ് പരാതി പോലീസിന് കൈമാറിയിരുന്നു. ഇന്നലെയാണ് ഈ പരാതിയില്‍ രാഹുലിനെതിരെ ബലാത്സംഗ കേസ് രജിസ്റ്റര്‍ ചെയ്യുന്നത്.

 

 

Latest