Connect with us

National

ഇരുപത്തി മൂന്നാമത് ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടി; റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ഇന്ന് ഇന്ത്യയില്‍

നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള നിര്‍ണായക കൂടിക്കാഴ്ചക്കുശേഷം തന്ത്രപ്രധാന കരാറുകളില്‍ ഇരു രാജ്യവും ഒപ്പ് വയ്ക്കും

Published

|

Last Updated

ന്യൂഡല്‍ഹി | ഇരുപത്തി മൂന്നാമത് ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ഇന്ന് ഇന്ത്യയില്‍ എത്തും. നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള നിര്‍ണായക കൂടിക്കാഴ്ചക്കുശേഷം തന്ത്രപ്രധാന കരാറുകളില്‍ ഇരു രാജ്യവും ഒപ്പ് വയ്ക്കും.

പുടിനെ റഷ്യയുടെ പ്രതിരോധ-ധനകാര്യ മന്ത്രിമാരും കേന്ദ്രബാങ്ക് ഗവര്‍ണറും അനുഗമിക്കുന്നുണ്ട്. വൈകിട്ട് ഏഴു മണിയോടെ ഇന്ത്യയില്‍ എത്തുന്ന റഷ്യന്‍ പ്രസിഡന്റ് ഇന്ന് പ്രധാനമന്ത്രിയുടെ അത്താഴവിരുന്നില്‍ പങ്കെടുക്കും. നാളെ രാജ്ഘട്ട് സന്ദര്‍ശിച്ച ശേഷമായിരിക്കും ഹൈദരാബാദ് ഹൗസില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തുക. തന്ത്രപരമായ ഇടപാടുകളും ഉഭയകക്ഷി ബന്ധവും കൂടുതല്‍ ശക്തമാക്കുന്നതിനുള്ള കരാറുകളിലാണ് ഇരു രാജ്യങ്ങളും തമ്മില്‍ ഒപ്പുവെക്കുക. ശേഷം രാഷ്ട്രപതി ദൗപതി മുര്‍മു നല്‍കുന്ന അത്താഴ വിരുന്നിലും പ്രസിഡന്റ് ങ്കെടുക്കും.

സന്ദര്‍ശനത്തോട് അനുബന്ധിച്ച് ഡല്‍ഹിയില്‍ പാഴുതടച്ച സുരക്ഷയാണ് ഒരുക്കിയത്. റഷ്യയുടെ പ്രസിഡന്‍ഷ്യല്‍ സെക്യൂരിറ്റി സര്‍വീസിനൊപ്പം എന്‍ എസ് ി കമാന്‍ഡോകളും ചേര്‍ന്നാണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്. തീവ്രപരിശീലനം ലഭിച്ച 50-ലേറെ റഷ്യന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഡല്‍ഹിയില്‍ എത്തി. വ്‌ലാദിമിര്‍ പുടിന്‍ സന്ദര്‍ശനം നിശ്ചയിച്ച ഇടങ്ങളില്‍ പരിശോധനകള്‍ പൂര്‍ത്തിയായി.

സന്ദര്‍ശത്തില്‍ ഉഭയകക്ഷി ബന്ധത്തിലെ പുരോഗതി ഇരു രാജ്യങ്ങളും അവലോകനം ചെയ്യുമെന്നും തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുമെന്നും ഇന്ത്യന്‍ വിദേശമന്ത്രാലയം അറിയിച്ചു. റഷ്യ എണ്ണ ഇറക്കുമതി ചെയ്യുന്നതിന്മേല്‍ യു എസ് പിഴചുങ്കം ുമത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ ഏതാനും മാസങ്ങളായി ഇരു രാജ്യങ്ങളും തമ്മില്‍ കൂടുതല്‍ അടുത്തിരുന്നു. ഇതിന് പിന്നാലെയാണ് പുടിന്റെ ഇന്ത്യാ സന്ദര്‍ശനം.

 

---- facebook comment plugin here -----

Latest