Connect with us

Kerala

കഴക്കൂട്ടത്ത് യുവതിയെ ഹോസ്റ്റലില്‍ കയറി പീഡിപ്പിച്ചു; പ്രതി പിടിയില്‍

തമിഴ്‌നാട്ടിലെ മധുരയില്‍ നിന്നാണ് ലോറി ഡ്രൈവറായ പ്രതിയെ പോലീസ് സാഹസികമായി പിടികൂടിയത്.

Published

|

Last Updated

തിരുവനന്തപുരം | കഴക്കൂട്ടത്ത് ഹോസ്റ്റലില്‍ അതിക്രമിച്ചു കയറി ഐ ടി ജീവനക്കാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ പോലീസ് പിടികൂടി. തമിഴ്‌നാട്ടിലെ മധുരയില്‍ നിന്നാണ് ലോറി ഡ്രൈവറായ പ്രതിയെ പോലീസ് സാഹസികമായി പിടികൂടിയത്.

സംഭവത്തിനു ശേഷം മധുരയില്‍ ഒളിവില്‍ കഴിയുകയായിരുന്നു പ്രതി. കഴിഞ്ഞ ദിവസം രാത്രിയാണ് യുവതിയെ പീഡിപ്പിച്ചത്. ഉറങ്ങുകയായിരുന്ന യുവതി ഞെട്ടിയുണര്‍ന്നപ്പോള്‍ പ്രതി ഇറങ്ങിയോടി. പ്രതിയെ മുമ്പ് കണ്ടിട്ടില്ലെന്നാണ് യുവതി മൊഴി നല്‍കിയിരിക്കുന്നത്.

യുവതിയെ വൈദ്യപരിശോധനക്ക് വിധേയയാക്കിയ ശേഷമാണ് പോലീസ് കേസെടുത്തത്. ഹോസ്റ്റലിലെ മുറിയില്‍ ഒറ്റക്കാണ് യുവതി താമസിച്ചിരുന്നത്. രാവിലെയാണ് ഇവര്‍ ഹോസ്റ്റല്‍ അധികൃതരെ വിവരമറിയിച്ചത്. തുടര്‍ന്ന് അധികൃതര്‍ പോലീസില്‍ പരാതി നല്‍കി. കഴക്കൂട്ടം അസി. കമ്മീഷണറുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

അതിനിടെ, സംഭവത്തിനു പിന്നാലെ കഴക്കൂട്ടത്തെ ഹോസ്റ്റലുകള്‍ക്ക് പോലീസ് നോട്ടീസ് നല്‍കി. മതിയായ സുരക്ഷ ഹോസ്റ്റലുകളില്‍ ഉറപ്പാക്കണമെന്നും സിസിടിവി സ്ഥാപിക്കണമെന്നും സെക്യൂരിറ്റിയെ നിയമിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 

---- facebook comment plugin here -----

Latest