Kerala
വിവാഹിതയായ മകളെ പീഡിപ്പിക്കാന്‍ ശ്രമം; കാസര്‍കോട് 62കാരന്‍ പിടിയില്‍
കാഞ്ഞങ്ങാട് ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് കൗണ്‍സിലിങ്ങിന് ഉള്‍പ്പെടെ വിധേയയാക്കിയപ്പോഴും യുവതി പരാതിയില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു

കാസര്‍കോട് | ചന്ദേരയില്‍ വിവാഹിതയായ മകളെ പിതാവ് പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. മകളുടെ പരാതിയില്‍ 62 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. വിവാഹിതയായ യുവതി കുഞ്ഞുമൊത്ത് സ്വന്തം വീട്ടിലെത്തിയപ്പോള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി.
ഇന്നലെയാണ് യുവതി സ്വമേധയാ പോലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കിയത്. തുടര്‍ന്ന് കാഞ്ഞങ്ങാട് ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് കൗണ്‍സിലിങ്ങിന് ഉള്‍പ്പെടെ വിധേയയാക്കിയപ്പോഴും യുവതി പരാതിയില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു.ഇതോടെയാണ് പൊലീസ് അറസ്റ്റ് അടക്കമുള്ള നടപടിയിലേക്ക് നീങ്ങിയത്. പിടിയിലായി 62 കാരനെ വിശദമായ ചോദ്യം ചെയ്യലിന് വിധേയനാക്കിയതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാളെ ഉടന്‍ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കും എന്നാണ് അറിയുന്നത്.