Connect with us

Kerala

കോട്ടയത്ത് വീട് കുത്തിത്തുറന്ന് 12 പവനും 28,000 രൂപയും കവര്‍ന്നു

ഞായറാഴ്ച പുലര്‍ച്ച 6.30 ഓടെ ബെന്നിയും ഭാര്യയും പള്ളിയില്‍ പോയ സമയത്തായിരുന്നു സംഭവം.

Published

|

Last Updated

കോട്ടയം |  വീട് കുത്തിത്തുറന്ന് മോഷണം. കോട്ടയം അയര്‍ക്കുന്നത്തിന് സമീപം കല്ലിട്ടനടയിലാണ് വീട് കുത്തിത്തുറന്ന് 12 പവനിലധികം സ്വര്‍ണാഭരണങ്ങളും, 28,000 രൂപയും മോഷ്ടിച്ചത്.കല്ലിട്ടനട സ്വദേശി ബെന്നി ചാക്കോയുടെ വീട്ടിലാണ് കതക് തകര്‍ത്ത് കവര്‍ച്ച നടന്നത്. വീടിന്റെ പിന്‍ ഭാഗത്തെ കതകാണ് തകര്‍ത്ത് മോഷ്ടാക്കള്‍ അകത്തു കയറിയത്.

ഞായറാഴ്ച പുലര്‍ച്ച 6.30 ഓടെ ബെന്നിയും ഭാര്യയും പള്ളിയില്‍ പോയ സമയത്തായിരുന്നു സംഭവം. ചേര്‍പ്പുങ്കലിലെ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്യുന്ന മകള്‍ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് 8.30 ഓടെ തിരിച്ചെത്തിയപ്പോഴാണ് വിവരം അറിയുന്നത്.

വീടിന്റെ ഇരുനിലകളിലുമുണ്ടായിരുന്ന അലമാരകള്‍ കുത്തി തുറന്ന സാധനങ്ങള്‍ വാരി വലിച്ചിട്ട നിലയിലുമായിരുന്നു.അയര്‍ക്കുന്നം പോലീസ് സ്ഥലത്തത്തി അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും, ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി

 

---- facebook comment plugin here -----

Latest