Kerala
അയര്‍ക്കുന്നത് യുവതിയെ കൊലപ്പെടുത്തിയത് കല്ലില്‍ തലയിടിച്ച്; മൃതദേഹം കണ്ടെത്തി
മൃതദേഹം കുഴിച്ചട്ട സ്ഥലം പ്രതിയായ ഭര്‍ത്താവ് സോണി പോലീസിനു കാണിച്ചു കൊടുക്കുകയായിരുന്നു

കോട്ടയം | അയര്‍ക്കുന്നത്ത് കൊല്ലപ്പെട്ട പശ്ചിമ ബംഗാള്‍ സ്വദേശിനി അല്‍പ്പാനയുടെ മൃതദേഹം കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി. മൃതദേഹം കുഴിച്ചട്ട സ്ഥലം പ്രതിയായ ഭര്‍ത്താവ് സോണി പോലീസിനു കാണിച്ചു കൊടുക്കുകയായിരുന്നു.
പ്രതിയുമായി പോലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. കല്ലില്‍ തലയിടിപ്പിച്ചാണ് അല്‍പ്പാനയെ കൊലപ്പെടുത്തിയതെന്നും തുടര്‍ന്ന് മൃതദേഹം കുഴിയെടുത്ത് മുടിയെന്നും സോണി പോലീസിന് മൊഴി നല്‍കി.
ഒക്ടോബര്‍ 14നാണ് കൊലപാതകം നടന്നത്. അല്‍പ്പാനയെ കാണാനില്ലെന്ന് കാണിച്ച് പോലീസ് പരാതി നല്‍കി നാട്ടിലേക്ക് മുങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് സോണി അറസ്റ്റിലായത്. അതേ സമയം കൊലപാതകത്തിന്റെ കാരണം അറിവായിട്ടില്ല
---- facebook comment plugin here -----