Connect with us

Kerala

ടി പി വധക്കേസ് പ്രതി കൊടി സുനിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി

കോടതി പരിസരത്തെ പരസ്യ മദ്യപാനം ഉള്‍പ്പടെ പുറത്തുവന്ന പശ്ചാത്തലത്തിലാണ് നടപടി.

Published

|

Last Updated

തിരുവനന്തപുരം| ടി പി വധക്കേസ് പ്രതി കൊടി സുനിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. കോടതി പരിസരത്തെ പരസ്യ മദ്യപാനം ഉള്‍പ്പടെ പുറത്തുവന്ന പശ്ചാത്തലത്തിലാണ് നടപടി. പരസ്യ മദ്യപാനത്തില്‍ സുനി ഉള്‍പ്പെടെ ഏഴ് പേര്‍ക്കെതിരെ തലശേരി പോലീസ് കേസെടുത്തിരുന്നു. മാഹി ഇരട്ടക്കൊലപാതക കേസില്‍ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്നതിനിടെ ആയിരുന്നു കൊടി സുനി പോലീസുകാര്‍ നോക്കിനില്‍ക്കെ മദ്യപിച്ചത്.

കൊടി സുനി പോലീസ് കാവലിരിക്കെ മദ്യപിച്ചതിനെതിരെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. തലശേരിയിലെ ഹോട്ടലിന്റെ മുറ്റത്തുവെച്ചായിരുന്നു മദ്യപാനം. കോടതിയില്‍ നിന്ന് മടങ്ങുമ്പോഴാണ് കുറ്റവാളികള്‍ക്ക് മദ്യവുമായി സുഹൃത്തുക്കളെത്തിയത്. സംഭവത്തില്‍ പോലീസ് കേസെടുത്തിരുന്നില്ല. തുടര്‍ന്ന് വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.