Kerala
പോലീസ് കാവലില്‍ ടിപി വധക്കേസ് പ്രതികളുടെ മദ്യപാനം; കേസെടുക്കാന്‍ പോലീസ് നിയമോപദേശം തേടി
ടി പി കേസ് പ്രതികള്‍ക്ക് എസ്‌കോര്‍ട്ടിന് സീനിയര്‍ ഉദ്യോഗസ്ഥരെ നിയോഗിക്കാന്‍ തീരുമാനമായി

കണ്ണൂര്‍ | പോലീസ് കാവലില്‍ ടിപി വധക്കേസ് പ്രതികള്‍ നടത്തിയ മദ്യപാനത്തില്‍ കേസെടുക്കാന്‍ നിയമോപദേശം തേടി പോലീസ്.ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി കൊടി സുനിയും സംഘവും പോലീസിനെ കാവല്‍നിര്‍ത്തി മദ്യപിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. തലശ്ശേരിയിലെ ഹോട്ടലിന്റെ മുറ്റത്തുവെച്ചായിരുന്നു പരസ്യ മദ്യപാനം. കോടതിയില്‍നിന്ന് മടങ്ങുമ്പോഴാണ് പ്രതികള്‍ക്ക് മദ്യവുമായി സുഹൃത്തുക്കളെത്തിയത്.നേരത്തേയും പ്രതികള്‍ മദ്യപിച്ചതായി കണ്ടെത്തിയിട്ടുണ്ട്
സംഘത്തില്‍ ടി പി കേസിലെ പ്രതികളായ മുഹമ്മദ് ഷാഫിയും ഷിനോജുമുണ്ടായിരുന്നു. പ്രതികള്‍ക്ക് അകമ്പടി പോയ എആര്‍ ക്യാമ്പിലെ സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ വൈശാഖ്, വിനീഷ്, ജിഷ്ണു എന്നിവരെ മദ്യപാനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സസ്‌പെന്‍ഡ് ചെയ്തിരുന്നു
ടി പി കേസ് പ്രതികള്‍ക്ക് എസ്‌കോര്‍ട്ടിന് സീനിയര്‍ ഉദ്യോഗസ്ഥരെ നിയോഗിക്കാന്‍ തീരുമാനമായിട്ടുണ്ട്. കോടതി പരിസരത്തും, യാത്രയിലും കൂടുതല്‍ ഉദ്യോഗസ്ഥരുടെ നിരീക്ഷണം ഉണ്ടാകും. വിലങ്ങ് നിര്‍ബന്ധമാക്കാനും തീരുമാനം