Connect with us

Kerala

കൂട്ടിലാകാതെ കടുവ; വീണ്ടും ആടിനെ കൊന്നു

തൂപ്ര അങ്കണ്‍വാടിക്കു സമീപത്തു വച്ച് ഇന്നലെ രാത്രിയാണ് കടുവ ആടിനെ കൊന്നത്. ഇതോടെ പുല്‍പ്പള്ളി മേഖലയില്‍ കടുവ കൊല്ലുന്ന ആടുകളുടെ എണ്ണം അഞ്ചായി.

Published

|

Last Updated

പുല്‍പ്പള്ളി | വയനാട് അമരക്കുനിയില്‍ ജനവാസ മേഖലയിലിറങ്ങിയ കടുവ വീണ്ടും ആടിനെ കൊന്നു. കടുവയെ കൂട്ടിലാക്കാന്‍ പുല്‍പ്പള്ളിയില്‍ കൂട് സ്ഥാപിച്ച് ആര്‍ ആര്‍ ടി, വെറ്ററിനറി സംഘങ്ങള്‍ ജാഗ്രതയോടെ കാത്തിരിക്കുന്നതിനിടെയാണ് പുതിയ സംഭവം.

തൂപ്ര അങ്കണ്‍വാടിക്കു സമീപത്തു വച്ച് ഇന്നലെ രാത്രിയാണ് കടുവ ആടിനെ കൊന്നത്. ഇതോടെ മേഖലയില്‍ കടുവ കൊല്ലുന്ന ആടുകളുടെ എണ്ണം അഞ്ചായി.

വനപാലകര്‍ സ്ഥാപിച്ച കൂടിന്റെ അടുത്ത് ഇന്നലെ കടുവ എത്തിയിരുന്നു. രാവിലെ കൊന്ന ആടിന്റെ ജഡം വച്ച കൂടിനടുത്താണ് കടുവ എത്തിയത്.