Kerala
പാതിവിലക്ക് ഗൃഹോപകരണങ്ങള്‍ വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മലപ്പുറത്ത് തൃശൂര്‍ സ്വദേശി
ഇലക്ട്രോണിക് ഉപകരണങ്ങളുടെ വില്‍പ്പനശാലയിലെ ജീവനക്കാരനാണെന്ന് പരിചയപ്പെടുത്തിയാണ് ഇയാള്‍ വീടുകളില്‍ എത്തി തട്ടിപ്പ് നടത്തിയിരുന്നത്.

മലപ്പുറം | വിലക്കുറവില്‍ ഗൃഹോപകരണങ്ങള്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ ഒരാളെ മലപ്പുറം തിരൂരങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ വടക്കാഞ്ചേരി സ്വദേശി അക്ബര്‍ (56) ആണ് പിടിയിലായത്. ഇലക്ട്രോണിക് ഉപകരണങ്ങളുടെ വില്‍പ്പനശാലയിലെ ജീവനക്കാരനാണെന്ന് പരിചയപ്പെടുത്തിയാണ് ഇയാള്‍ വീടുകളില്‍ എത്തി തട്ടിപ്പ് നടത്തിയിരുന്നത്.
വീടുകള്‍ സന്ദര്‍ശിച്ച് മികച്ച ഓഫറുകള്‍ നല്‍കി ഉപഭോക്താക്കളെ വലയിലാക്കുകയായിരുന്നു പ്രതിയുടെ രീതി. പകുതി വിലക്ക് വീട്ടുപകരണങ്ങള്‍ നല്‍കാമെന്ന് വിശ്വസിപ്പിച്ച് ആളുകളില്‍ നിന്ന് പണം വാങ്ങിയ ശേഷം മുങ്ങുകയാണ് ഇയാള്‍ ചെയ്തിരുന്നത്.നിരവധി ആളുകള്‍ക്ക് പണം നഷ്ടപ്പെട്ടതായി പോലീസിന് പരാതി ലഭിച്ചിരുന്നു. കക്കാട് സ്വദേശിയായ യുവതിയുടെ പരാതിയിലാണ് ഇപ്പോള്‍ പോലീസ് നടപടി
ജാഗ്രത പുലര്‍ത്തണമെന്നും തട്ടിപ്പിന് ഇരയായവര്‍ എത്രയും പെട്ടെന്ന് ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു