accident death
കോഴിക്കോട് ജില്ലയില്‍ മൂന്ന് അപകടങ്ങളില്‍ മൂന്നു യുവാക്കള്‍ക്കു ദാരുണാന്ത്യം
പനയില്‍ നിന്നു വീണും കടന്നല്‍ കുത്തേറ്റും ജെ സി ബി ഇടിച്ചും മരണം
കോഴിക്കോട് | ജില്ലയില്‍ മൂന്നു വ്യത്യസ്ത സംഭവങ്ങളില്‍ മൂന്നു യുവാക്കള്‍ക്കു ദാരുണാന്ത്യം.
പനയില്‍ നിന്നു വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന നരിക്കുനി നെടിയനാട് പുതിയേടത്ത് കീരികണ്ടി പുറായില്‍ കെ ടി സുര്‍ജിത്ത് (38) മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു സുര്‍ജിത്ത്. ഭാര്യ: സൗമ്യ. മക്കള്‍: അമല്‍ജിത്ത്, അവന്തിക.
തെങ്ങ് കയറ്റത്തിനിടെ കടന്നല്‍ കുത്തേറ്റ തൊഴിലാളി മരിച്ചു. പുതുപ്പാടി കണ്ണപ്പന്‍കുണ്ട് സ്വദേശി സുരേന്ദ്രനാണ് (41) മരിച്ചത്. കണ്ണപ്പന്‍കുണ്ട് മട്ടിക്കുന്നില്‍ വച്ച് ബുധനാഴ്ചയാണ് സുരേന്ദ്രന് കടന്നല്‍ കുത്തേറ്റത്. മണാശ്ശേരി കെ എം സി ടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സക്കിടെയായിരുന്നു മരണം.
ജെസിബിയും ബൈക്കും കൂട്ടിയിടിച്ച് തോട്ടുമുക്കം മാടാമ്പി സ്വദേശി കൂറപൊയില്‍ കെ പി സുധീഷ് (30) മരിച്ചു.ചൊവ്വാഴ്ച വൈകുന്നേരം തോട്ടുമുക്കം പുതിയനിടത്തു വച്ചാണ് ജെ സി ബിയും ബൈക്കും കൂട്ടിയിടിച്ചത്. പരിക്കേറ്റ സുധീഷിനെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലു ഇന്ന് പുലര്‍ച്ചയോടെ മരിച്ചു.