Connect with us

Kerala

എട്ട് മാസം ഗര്‍ഭിണിയായ യുവതിയെ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ച കേസ്; പ്രതി അറസ്റ്റില്‍

ചൂരപ്പാറ ഷാഹിദ് റഹ്മാനാണ് അറസ്റ്റിലായത്. കൈ ചുരുട്ടിപ്പിടിച്ച് കണ്ണുകളില്‍ ഇടിച്ചു. കയര്‍ കഴുത്തില്‍ ചുറ്റി ശ്വാസംമുട്ടിച്ചു. കൈകളിലും കാലുകളിലും ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ചു.

Published

|

Last Updated

കോഴിക്കോട് | ഗര്‍ഭിണിയായ യുവതിയെ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിക്കുക ഉള്‍പ്പെടെ ക്രൂരമായി മര്‍ദിച്ച കേസില്‍ പങ്കാളി അറസ്റ്റില്‍. ചൂരപ്പാറ ഷാഹിദ് റഹ്മാനാണ് അറസ്റ്റിലായത്.

ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് കേസിലെ എഫ് ഐ ആറില്‍ ഉള്ളത്. കൈ ചുരുട്ടിപ്പിടിച്ച് കണ്ണുകളില്‍ ഇടിച്ചു. കയര്‍ കഴുത്തില്‍ ചുറ്റി ശ്വാസംമുട്ടിച്ചു. കൈകളിലും കാലുകളിലും ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ചു.

കോഴിക്കോട് കോടഞ്ചേരിയിലാണ് സംഭവം. എട്ട് മാസം ഗര്‍ഭിണിയായ യുവതിയെയാണ് ഷാഹിദ് ക്രൂരമായി മര്‍ദിച്ചത്. ഷാഹിദ് മയക്കുമരുന്നിന് അടിമയാണെന്ന് പോലീസ് പറയുന്നു. ഇയാളുടെ പേരില്‍ നിരവധി മയക്കുമരുന്ന് കേസുകളുണ്ട്.

കോടഞ്ചേരി ആശുപത്രിയില്‍ ചികിത്സയിലുള്ള യുവതിയെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുമെന്നാണ് വിവരം. മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് ഷാഹിദിനെ ഇന്നലെ പോലീസ് കസ്റ്റഡിയിലെടുക്കുകയും വിട്ടയക്കുകയും ചെയ്തിരുന്നു. ഇതിനു ശേഷമാണ് വീട്ടിലെത്തി പങ്കാളിയെ ആക്രമിച്ചത്. ഇതിനു മുമ്പും ഷാഹിദ് പങ്കാളിയെ ഉപദ്രവിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

 

 

 

 

Latest