Connect with us

Eduline

സ്കോളർഷിപ്പിൽ റൊമാനിയയിൽ പഠിക്കാം

ചെലവ് കുറച്ച് മികച്ച വിദ്യാഭ്യാസം നേടാൻ കഴിയുന്ന യൂറോപ്യൻ രാജ്യമാണ് റൊമാനിയ.

Published

|

Last Updated

ന്താരാഷ്ട്ര വിദ്യാർഥികൾക്ക് ചെലവ് കുറച്ച് മികച്ച വിദ്യാഭ്യാസം നേടാൻ കഴിയുന്ന യൂറോപ്യൻ രാജ്യമാണ് റൊമാനിയ. വൈദ്യശാസ്ത്രം, എൻജിനീയറിംഗ് മുതൽ മാനവികത, ഐ ടി വരെയുള്ള മേഖലകളിൽ വിദ്യാർഥികൾക്ക് സാന്പത്തിക സഹായത്തോടെയുള്ള പഠനമാണ് രാജ്യം വാഗ്‌ദാനം ചെയ്യുന്നത്.

പ്രത്യേകതകൾ

  • പടിഞ്ഞാറൻ യൂറോപ്പിനെ അപേക്ഷിച്ച് താങ്ങാനാകുന്ന ട്യൂഷൻ ഫീസ്
  • കുറഞ്ഞ ജീവിതച്ചെലവ്
  • ഒന്നിലധികം ഇംഗ്ലീഷ് മാസ്റ്റേഴ്സ് പ്രോഗ്രാമുകൾ
  • ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട ബിരുദങ്ങൾ, പ്രത്യേകിച്ച് വൈദ്യശാസ്ത്രത്തിലും എൻജിനീയറിംഗിലും
    സുരക്ഷിതമായ അന്തരീക്ഷം
  • മികച്ച അക്കാദമിക് നിലവാരം
  • ഗവേഷണ മേഖലയിൽ ആധുനിക സൗകര്യങ്ങൾ
  • പഠന സമയത്ത് പാർട്ട് ടൈം ജോലിക്കുള്ള അവസരങ്ങൾ
  • നിരവധി തൊഴിൽ സാധ്യതകൾ

എങ്ങനെ അപേക്ഷിക്കാം

റൊമാനിയയിൽ പഠിക്കാൻ പദ്ധതിയിടുന്ന വിദ്യാർഥികൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ പരിചയപ്പെടാം.

1. അനുയോജ്യമായ പഠന മേഖല തിരഞ്ഞെടുക്കുക

അപേക്ഷിക്കുന്നതിന് മുന്പായി റൊമാനിയയിലെ ഔദ്യോഗിക വെബ്സൈറ്റുകൾ സന്ദർശിക്കുക. അപേക്ഷകൾക്കായി സർക്കാർ, സ്വാകര്യ സർവകലാശാലൾക്ക് ഓരോ വെബ്സൈറ്റുകളുണ്ടാകും. ഓൺലൈൻ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

2. പ്രവേശന രീതികൾ മനസ്സിലാക്കുക

മിക്ക സർവകലാശാലകളും പ്രവേശന സമയത്ത് താഴെ പറയുന്നവ ആവശ്യപ്പെടാറുണ്ട്.
ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യ പരീക്ഷാ സ്‌കോറുകൾ (ഐ ഇ എൽ ടി എസ്, ടി ഒ ഇ എഫ് എൽ, ഡ്യൂവോലിംഗോ)

സി വി

  • മോട്ടിവേഷൻ ലെറ്റർ
  • പാസ്സ്പോർട്ട് കോപ്പി
  • അപേക്ഷാ ഫീസ് രസീത്
  • ശിപാർശ കത്തുകൾ

3. ആവശ്യമായ രേഖകൾ സമർപ്പിക്കുക നിങ്ങളുടെ എല്ലാ അക്കാദമിക്, അനുബന്ധ രേഖകളും അപേക്ഷയോടൊപ്പം സമർപ്പിക്കണം

4. അഭിമുഖങ്ങളിലും പ്രവേശന പരീക്ഷകളിലും പങ്കെടുക്കണം

5. പോർട്ട് ഫോളിയോ സമർപ്പിക്കണം

6. ഓഫർ ലെറ്റർ

അംഗീകരിക്കപ്പെട്ട വിദ്യാർഥികൾക്ക് സർവകലാശാകൾ ഓഫർ ലെറ്റർ നൽകും.

7. ട്യൂഷൻ ഫീസ്, വിസ

ട്യൂഷൻ ഫീസ് അടച്ച ശേഷം അടുത്തുള്ള റൊമാനിയൻ എംബസിയിൽ വിസക്കും താമസത്തിനും അപേക്ഷിക്കുക

പ്രതിമാസ ചെലവുകൾ

താമസം: ഡോർമിറ്ററികളിൽ 120-250 യൂറോ,
ഫ്ലാറ്റുകളിൽ 250- 400 യൂറോ

ഭക്ഷണവും പലചരക്ക് സാധനങ്ങളും: 120-180 യൂറോ

യാത്രാ ചെലവ്: 10-15 യൂറോ

ആരോഗ്യ ഇൻഷ്വറൻസ്: 20-40 യൂറോ

മറ്റ് ചെലവുകൾ: 60-120 യൂറോ

ആകെ കണക്കാക്കിയ ചെലവ്: പ്രതിമാസം 350-650 യൂറോ.

ട്യൂഷൻ ഫീസ്

  • യൂനിവേഴ്‌സിറ്റിയും പ്രോഗ്രാമും അനുസരിച്ച് ട്യൂഷൻ ഫീസ് വ്യത്യാസപ്പെടുന്നു.
  • ബാച്ചിലേഴ്‌സ് പ്രോഗ്രാമുകൾ: 2,000-5,000 യൂറോ പ്രതിവർഷം
  • മാസ്റ്റേഴ്‌സ് പ്രോഗ്രാമുകൾ: പ്രതിവർഷം 2,200-6,000 യൂറോ
  • മെഡിക്കൽ പ്രോഗ്രാമുകൾ: പ്രതിവർഷം 5,000-8,000 യൂറോ
  • എൻജിനീയറിംഗ്/ഐ ടി പ്രോഗ്രാമുകൾ: പ്രതിവർഷം 2,000-4,500 യൂറോ

 സ്‌കോളർഷിപ്പ്

റൊമാനിയൻ ഗവ. സ്‌കോളർഷിപ്പ് (വിദേശകാര്യ മന്ത്രാലയം)

യോഗ്യത: ബാച്ചിലേഴ്‌സ്, മാസ്റ്റേഴ്‌സ് അല്ലെങ്കിൽ പിഎച്ച് ഡി പ്രോഗ്രാമുകൾക്ക് അപേക്ഷിക്കുന്ന യൂറോപ്യൻ യൂനിയൻ ഇതര രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ

ആനുകൂല്യങ്ങൾ: പൂർണ ട്യൂഷൻ ഫീസ് ഇളവ്, പ്രതിമാസ സ്റ്റൈപെൻഡ്, താമസ ചെലവ്

ദൈർഘ്യം: കോഴ്സ് കാലാവധി കഴിയുന്നത് വരെ
https://scholarships.studyinromania.gov.ro/

ബേബ്‌സ്-ബൊൾയായി യൂനിവേഴ്‌സിറ്റി

യോഗ്യത: അക്കാദമിക് മികവുള്ള വിദ്യാർഥികൾ

ആനുകൂല്യങ്ങൾ: ട്യൂഷൻ ഫീസിളവ്

ദൈർഘ്യം: ഒരു അക്കാദമിക് വർഷം
https://www.ubbcluj.ro/en/

ബുക്ക്റെസ്റ്റ് സർവകലാശാല

യോഗ്യത: സർവകലാശാലയിൽ ചേർന്ന അന്താരാഷ്ട്ര വിദ്യാർഥികൾ

ആനുകൂല്യങ്ങൾ: പൂർണമായോ ഭാഗികമായോ ട്യൂഷൻ ഫീസിളവ്

ദൈർഘ്യം: ഒരു അക്കാദമിക് വർഷം, പുതുക്കാവുന്നത്
https://unibuc.ro/

ട്രാൻസിൽവാനിയ

യോഗ്യത: അക്കാദമിക് മികവുള്ള ബാച്ചിലേഴ്‌സ് അല്ലെങ്കിൽ മാസ്റ്റേഴ്‌സ് പ്രോഗ്രാമുകളിലേക്കുള്ള അപേക്ഷകർ

ആനുകൂല്യങ്ങൾ: ട്യൂഷൻ ഫീസ് ഇളവ്, സൗജന്യ താമസം

ദൈർഘ്യം: മുഴുവൻ പഠന കാലയളവും
https://www.unitbv.ro/

ഇറാസ്മസ് പ്ലസ് സ്‌കോളർഷിപ്പുകൾ

യോഗ്യത: എക്‌സ്‌ചേഞ്ച് അല്ലെങ്കിൽ ജോയിന്റ്-ഡിഗ്രി മൊബിലിറ്റിക്ക് അപേക്ഷിക്കുന്ന വിദ്യാർഥികൾ

ആനുകൂല്യങ്ങൾ: പ്രതിമാസ സ്റ്റൈപെപെൻഡ്, യാത്രാ അലവൻസ്

ദൈർഘ്യം: 3-24 മാസം
https://erasmus-plus.ec.europa.eu/opportunities/

മികച്ച സർവകലാശാലകൾ

  • ബുക്ക്റെസ്റ്റ് യൂനിവേഴ്‌സിറ്റി
  • ബേബ്‌സ്-ബൊൾയായി യൂനിവേഴ്‌സിറ്റി
  • അലക്‌സാണ്ടർ ലോൺ കുസ യൂനിവേഴ്‌സിറ്റി
  • പോളിടെക്നിക് യൂനിവേഴ്‌സിറ്റി
  • വെസ്റ്റ് യൂനിവേഴ്‌സിറ്റി
  • കരോൾ ഡാവില യൂനിവേഴ്‌സിറ്റി ഓഫ് മെഡിസിൻ ആൻഡ് ഫാർമസി
  • ടെക്‌നിക്കൽ യൂനിവേഴ്‌സിറ്റി ഓഫ് ക്ലൂജ്-നപ്പോക്ക
  • ഒവിഡിയസ് യൂനിവേഴ്‌സിറ്റി ഓഫ് കോൺസ്റ്റാന്റ
  • ട്രാൻസിൽവാനിയ യൂനിവേഴ്‌സിറ്റി ഓഫ് ബ്രാസോവ്
  • ജോർജ് അസാച്ചി ടെക്‌നിക്കൽ യൂനിവേഴ്‌സിറ്റി

Latest