Kerala
ഐ സി യു പീഡനക്കേസ്; നടപടി സ്വീകരിക്കുന്നതിലെ വീഴ്ചയില്‍ പരാതിയുമായി അതിജീവിത
മുഖ്യമന്ത്രിക്ക് അതിജീവിത കത്ത് നല്‍കി. ഒന്നാം പ്രതിയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടെങ്കിലും മറ്റുള്ളവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നില്ലെന്നാണ് പരാതി.
കോഴിക്കോട് | കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി ഐ സി യുവിലെ പീഡനക്കേസില്‍ കൃത്യമായ നടപടിയെടുക്കാത്തതില്‍ പരാതിയുമായി അതിജീവിത. ഒന്നാം പ്രതിയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടെങ്കിലും മറ്റുള്ളവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നില്ലെന്നാണ് പരാതി. ഇക്കാര്യമുന്നയിച്ച് മുഖ്യമന്ത്രിക്ക് അതിജീവിത കത്ത് നല്‍കി.
പ്രതിയെ രക്ഷിക്കാന്‍ ശ്രമിച്ച ഡോക്ടര്‍മാര്‍, മെഡിക്കല്‍ കോളജിലെ മുന്‍ പ്രിന്‍സിപ്പല്‍, സൂപ്രണ്ട് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാണ് കത്തിലെ ആവശ്യം.
2023 മാര്‍ച്ച് 18 നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐ സി യുവില്‍ വച്ച് അതിജീവിത പീഡനത്തിനിരയാവുകയായിരുന്നു. ആശുപത്രി അറ്റന്‍ഡറായിരുന്ന പ്രതി ശശീന്ദ്രനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിച്ചിരുന്നു. എന്നാല്‍, പ്രതിയെ കേസില്‍ നിന്ന് രക്ഷപ്പെടുത്താന്‍ ശ്രമിച്ചവര്‍ക്കെതിരെ നടപടിയെടുത്തിട്ടില്ല.



