Connect with us

National

ജമ്മു കാശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; മൂന്ന് സൈനികര്‍ മരിച്ചു

700 അടി താഴ്ചയുള്ള മലയിടുക്കില്‍ വാഹനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി

Published

|

Last Updated

ജമ്മു|  ജമ്മുകാശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് സൈനികര്‍ മരിച്ചു. റംബാനില്‍ വാഹനം തെന്നിമാറി കൊക്കയിലേക്ക് മറിയുകയായിരുന്നുവെന്ന് വാര്‍ത്താ ഏജന്‍സിയായ പി ടി ഐ റിപ്പോര്‍ട്ട് ചെയ്തു. അമിത് കുമാര്‍, സുജീത് കുമാര്‍, മാന്‍ ബഹാദൂര്‍ എന്നിവരാണ് മരിച്ച സൈനികര്‍.

700 അടി താഴ്ചയുള്ള മലയിടുക്കില്‍ വാഹനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്ക് ദേശീയ പാത 44 ലൂടെ പോകുകയായിരുന്ന വാഹനവ്യൂഹത്തിന്റെ ഭാഗമായിരുന്നു ട്രക്കാണ് രാവിലെ 11.30 ഓടെ അപകടത്തില്‍ പെട്ടത്.

ഇന്ത്യന്‍ ആര്‍മി, ജമ്മു കശ്മീര്‍ പോലീസ്, സംസ്ഥാന ദുരന്ത നിവാരണ സേന (എസ് ഡി ആര്‍എഫ്), പ്രാദേശിക സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.

 

---- facebook comment plugin here -----

Latest