Ongoing News
സഊദി അറേബ്യയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മലയാളി അടക്കം മൂന്നു പേര്‍ മരിച്ചു
വണ്ടൂര്‍ വാണിയമ്പലം കാരാട് സ്വദേശി മോയിക്കല്‍ ബിഷര്‍ (29) ആണ് മരിച്ച മലയാളി

റിയാദ് | സഊദി അറേബ്യയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മലയാളി അടക്കം മൂന്നു പേര്‍ മരിച്ചു. റിയാദില്‍ നിന്നും 300 കിലോമീറ്റര്‍ അകലെ അല്‍ ഖര്‍ജിനടുത്ത് ദിലം എന്ന പ്രദേശത്തുണ്ടായ അപകടത്തില്‍ മലപ്പുറം സ്വദേശിയും മൂന്ന് സുഡാന്‍ സ്വദേശികളുമാണ് മരിച്ചത്.
വണ്ടൂര്‍ വാണിയമ്പലം കാരാട് സ്വദേശി മോയിക്കല്‍ ബിഷര്‍ (29) ആണ് മരിച്ച മലയാളി. ചൊവ്വാഴ്ച്ച രാത്രി 10 മണിയോടെ ടോയോട്ട ഹൈലക്‌സ് പിക്കപ്പ് വാന്‍ ട്രെയ്ലറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ഒരു സ്വകാര്യ സര്‍വേ കമ്പനിയില്‍ ജീവനക്കാരനായിരുന്നു ബിഷര്‍. ഇദ്ദേഹത്തിന്റെ പിതാവ് മോയിക്കല്‍ ഉമര്‍ സഊദിയില്‍ തന്നെ പ്രവാസിയാണ്.
മാതാവ് സല്‍മത് സന്ദര്‍ശക വിസയില്‍ സഊദിയിലുണ്ട്. ദിലം ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ച ബിഷ്‌റിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു.