National
മൂന്നുപേര്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു
ചിത്രദുര്‍ഗ ജില്ലയില്‍ ഹോളാല്‍ക്കെരെ താലൂക്കിലെ കലഘട്ട ഗ്രാമത്തിലാണ് അപകടമുണ്ടായത്

മംഗളൂരു | ഷെഡ് നിര്‍മ്മാണത്തിനിടെ മൂന്നുപേര്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു. ചിത്രദുര്‍ഗ ജില്ലയില്‍ ഹോളാല്‍ക്കെരെ താലൂക്കിലെ കലഘട്ട ഗ്രാമത്തിലുണ്ടായ അപകടത്തില്‍ ദാവണഗരെ സ്വദേശികളായ എം,നസീര്‍ (30), ടി ഫാറൂഖ് (30), ഹോളാല്‍കെരെ താലൂക്കിലെ ഗ്യാരെഹള്ളി സ്വദേശി കെ ശ്രീനിവാസ് (35) എന്നിവരാണ് മരിച്ചത്.
ശ്രീനിവാസിന്റെ കൃഷിയിടത്തില്‍ അടക്ക സൂക്ഷിക്കുന്നതിനായി ഷെഡ് നിര്‍മിക്കുന്നതിന് സ്ഥാപിക്കുകയായിരുന്ന ഇരുമ്പ് തൂണുകളില്‍ ഒന്ന് സമീപത്തെ വൈദ്യുതി ലൈനില്‍ തട്ടിയാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഇവരെ ദാവണ്‍ഗരെയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
---- facebook comment plugin here -----