Kerala
കേസില്‍ ഇടപെടലുകള്‍ ഉണ്ടാകില്ല; സന്തോഷിനെ ഡ്രൈവര്‍ സ്ഥാനത്തു നിന്നും നീക്കും: മന്ത്രി റോഷി അഗസ്റ്റിന്‍
സന്തോഷ് ജല അതോറിറ്റിയുടെ കരാര്‍ ജീവനക്കാരനാണ്
		
      																					
              
              
            തിരുവനന്തപുരം | കുറവന്‍കോണത്ത് വീട്ടില്‍ അതിക്രമിച്ചു കയറിയതിന് പിടിയിലായ മലയിന്‍കീഴ് സ്വദേശി സന്തോഷിനെ തന്റെ പിഎസിന്റെ ഡ്രൈവര്‍ സ്ഥാനത്തുനിന്ന് ഒഴിവാക്കാന്‍ നിര്‍ദേശം നല്‍കിയതായി മന്ത്രി റോഷി അഗസ്റ്റിന്‍. സന്തോഷ് ജല അതോറിറ്റിയുടെ കരാര്‍ ജീവനക്കാരനാണ്. കേസില്‍ യാതൊരു തരത്തിലുള്ള ഇടപെടല്‍ ഉണ്ടാകില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
അതേ സമയം മ്യൂസിയത്തിനു സമീപം പ്രഭാത സവാരിക്കിറങ്ങിയ വനിതാ ഡോക്ടറെ ഉപദ്രവിച്ച കേസിലും സന്തോഷിന്‍രെ പങ്ക് സംശയിക്കുന്നതിനാല്‍ ചോദ്യം ചെയ്യല്‍ തുടരുകയാണ്. ഇന്ന് നടത്തുന്ന തിരിച്ചറിയല്‍ പരേഡില്‍ വനിതാ ഡോക്ടര്‍ തിരിച്ചറിഞ്ഞാല്‍ സന്തോഷിനെ ഈ കേസിലും പ്രതി ചേര്‍ക്കും. തിരിച്ചറിയല്‍ പരേഡിനായി രാവിലെ 10ന് എത്താന്‍ വനിതാ ഡോക്ടര്‍ക്ക് പോലീസ് നിര്‍ദേശം നല്‍കി.
    ---- facebook comment plugin here -----						
  
  			

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          
