Kerala
കഞ്ചാവും മെത്തഫിറ്റമിനുമായി ബെംഗളുരു സ്വദേശി പിടിയില്‍
കര്‍ണാടക രജിസ്‌ട്രേഷനിലുള്ള കാറിലെത്തിയ പ്രതിയുടെ അരയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്
സുല്‍ത്താന്‍ ബത്തേരി | വയനാട്ടില്‍ കഞ്ചാവും മെത്തഫിറ്റമിനുമായി ബെംഗളുരു സ്വദേശി പിടിയില്‍. മായനധ നഗര്‍ സ്വദേശി എല്‍ ആകാശ്(23) ആണ് പിടിയിലായത്. വില്‍പനയ്ക്കും ഉപയോഗത്തിനുമായാണ് ഇയാള്‍ ലഹരി വസ്തുക്കള്‍ സൂക്ഷിച്ചതെന്ന് പോലീസ് പറഞ്ഞു.
മുത്തങ്ങ പോലീസ് ചെക്ക്‌പോസ്റ്റിന് സമീപം നടത്തിയ വാഹന പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. കര്‍ണാടക രജിസ്‌ട്രേഷനിലുള്ള കാറിലെത്തിയ പ്രതിയുടെ അരയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്
---- facebook comment plugin here -----




