Kerala
ഫോണ്‍ നല്‍കാത്ത വൈരാഗ്യം; കാട്ടക്കടയില്‍ ബാര്‍ ജിവനക്കാരന് നേരെ വെടിയുതിര്‍ത്തു
വെടിവെപ്പില്‍ പരുക്കേറ്റ രഞ്ജിത്തിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
തിരുവനന്തപുരം | കാട്ടാക്കടയില്‍ ബാര്‍ ജീവനക്കാരനായ യുവാവിന് വെടിയേറ്റു. തൂങ്ങാംപാറ സ്വദേശി രഞ്ജിത്തിന് നേരെയാണ് ആക്രമണ. വെടിവെപ്പില്‍ പരുക്കേറ്റ രഞ്ജിത്തിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രഞ്ജിത്തിന്റെ ബന്ധു സജീവ് എന്നയാളാണ് എയര്‍ഗണ്‍ ഉപയോഗിച്ച് വെടിയുതിര്‍ത്തതെന്ന് പോലീസ് അറിയിച്ചു. അതേ സമയം രഞ്ജിത്തിന്റെ പരുക്ക് ഗുരുതരമല്ലെന്നാണ് അറിയുന്നത്. ഫോണ്‍ ചോദിച്ചിട്ട് കൊടുക്കാത്ത വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം.
---- facebook comment plugin here -----




