Connect with us

Kerala

പിതാവിനൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കവെ ആറ് വയസുകാരന്‍ കാറിടിച്ച് മരിച്ചു

അരുണ്‍ കുമാര്‍ കൂര്‍ക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

Published

|

Last Updated

തൃശ്ശൂര്‍ |  ചൊവ്വൂരില്‍ പിതാവിനൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന ആറുവയസ്സുകാരന്‍ കാറിടിച്ച് മരിച്ചു. പെരുവനം സംസ്‌കൃത സ്‌കൂളിന് സമീപം വാടകയ്ക്ക് താമസിക്കുന്ന ചക്കാലക്കല്‍ അരുണ്‍ കുമാറിന്റെയും കൃഷ്ണപ്രിയയുടെയും മകന്‍ കൃഷ്ണസ്വരൂപ് ആണ് മരിച്ചത്.

 

തൃപ്പൂണിത്തുറ ഭവന്‍സ് സ്‌കൂളിലെ ഒന്നാംക്ലാസ് വിദ്യാര്‍ഥിയാണ്. ചെറുവത്തേരി സ്വദേശിയായ അരുണ്‍കുമാറും മകനും ചെറുവത്തേരിയില്‍ പോയി മടങ്ങവെ ഇന്ന് ഉച്ചക്ക് ചൊവ്വൂര്‍ കപ്പേളയ്ക്ക് സമീപത്താണ് അപകടമുണ്ടായത്. അരുണ്‍ കുമാര്‍ കൂര്‍ക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

 

---- facebook comment plugin here -----

Latest