Connect with us

Eduline

മീഡിയാ അക്കാദമിയിൽ ഫോട്ടോ ജേണലിസം പഠിക്കാം

മാർച്ചിൽ തുടങ്ങുന്ന ഫോട്ടോ ജേണലിസം കോഴ്‌സിലേക്ക് ഈ മാസം 20 വരെ അപേക്ഷിക്കാം.

Published

|

Last Updated

സംസ്ഥാന സർക്കാറിന്റെ സ്വയംഭരണ സ്ഥാപനമായ കേരള മീഡിയാ അക്കാദമി തിരുവനന്തപുരം, കൊച്ചി സെന്ററുകളിൽ മാർച്ചിൽ തുടങ്ങുന്ന ഫോട്ടോ ജേണലിസം കോഴ്‌സിലേക്ക് ഈ മാസം 20 വരെ അപേക്ഷിക്കാം.

കോഴ്സ്

തിയറിയും പ്രാക്ടിക്കലും ഉൾപ്പെടെ മൂന്ന് മാസമാണ് കോഴ്‌സിന്റെ കാലാവധി. ശനി, ഞായർ ദിവസങ്ങളിലാണ് ക്ലാസ്സുകൾ. 25 പേർക്കാണ് പ്രവേശനം. സർക്കാർ അംഗീകാരമുളള കോഴ്‌സിന് 25,000 രൂപയാണ് ഫീസ്.

അപേക്ഷ

പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുളളവർക്ക് അപേക്ഷിക്കാം. അപേക്ഷ തപാൽ മുഖേനയോ, ഓൺലൈൻ ആയോ സമർപ്പിക്കാം. https://forms.gle/xiGdyxcwViUPoUTf6 എന്ന ലിങ്കിലൂടെയും അപേക്ഷ സമർപ്പിക്കാം. അപേക്ഷ അയക്കേണ്ട വിലാസം സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട് കൊച്ചി-30. വിശദവിവരങ്ങൾക്ക് അക്കാദമിയുടെ www.kma.ac.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. ഫോൺ: കൊച്ചി 8281360360, തിരുവനന്തപുരം 9447225524.

 

---- facebook comment plugin here -----

Latest