Connect with us

Kerala

യുവതിയെ കെട്ടിയിട്ട് ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം; രണ്ട് കൊല്ലം സ്വദേശികള്‍ പിടിയില്‍

ഇരുപതുകാരിയുടെ വായില്‍ തുണി തിരുകിയ ശേഷം കെട്ടിയിട്ട് പീഡിപ്പിക്കുകയായിരുന്നു.

Published

|

Last Updated

തിരുവനന്തപുരം | പട്ടാപ്പകല്‍ യുവതിയെ കെട്ടിയിട്ട് ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം. തിരുവനന്തപുരംമംഗലപുരത്ത് നടന്ന സംഭവത്തില്‍ രണ്ട് കൊല്ലം സ്വദേശികള്‍ പിടിയിലായി. കേബിള്‍ ജോലിക്കാരാണ് ഇവര്‍.

ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. ഇരുപതുകാരിയെയാണ് പീഡിപ്പിച്ചത്. യുവതിയുടെ വായില്‍ തുണി തിരുകിയ ശേഷം കെട്ടിയിട്ട് പീഡിപ്പിക്കാന്‍ശ്രമിക്കുകയായിരുന്നു.

പെണ്‍കുട്ടി അക്രമികളെ തള്ളിമാറ്റി ഓടി രക്ഷപ്പെടുകയും അയല്‍വാസികളെ വിവരം അറിയിച്ചു. വീട്ടില്‍ ഒറ്റയ്ക്കായിരുന്നു യുവതി. തൊട്ടടുത്ത് കേബിള്‍ ജോലിക്ക് എത്തിയ യുവാക്കള്‍ വീട്ടില്‍ ആരും ഇല്ലെന്ന് മനസ്സിലാക്കി വാതില്‍ തള്ളിത്തുറന്ന് അകത്തു കയറുകയായിരുന്നു.

 

---- facebook comment plugin here -----

Latest