Connect with us

Kerala

കാട്ടുപന്നി ബൈക്കില്‍ ഇടിച്ചു; പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കെ പുലര്‍ച്ചെ മരണം സംഭവിക്കുകയായിരുന്നു.

Published

|

Last Updated

കൊല്ലം| കൊല്ലം കടയ്ക്കലില്‍ കാട്ടുപന്നി ബൈക്കില്‍ ഇടിച്ച് മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മുക്കുന്നം സ്വദേശി മനോജ് (47) ആണ് മരിച്ചത്. മൂന്ന് ദിവസം മുന്‍പ് കടയ്ക്കല്‍ മുക്കുന്നത്തിനും കല്ലുതേരിക്കും ഇടയില്‍ വെച്ച് മനോജ് സഞ്ചരിച്ചിരുന്ന ബൈക്കില്‍ കാട്ടുപന്നി ഇടിക്കുകയായിരുന്നു.

ബൈക്കില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കുപറ്റിയ മനോജിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കെ പുലര്‍ച്ചെ മരണം സംഭവിക്കുകയായിരുന്നു.

Latest