Connect with us

saudi arabia

ഒമാന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി സഊദി കിരീടാവകാശി മടങ്ങി

രാജ്യങ്ങളുമായുള്ള സഹോദരബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കിരീടാവകാശിയുടെ ജി സി സി രാജ്യങ്ങളിലെക്കുള്ള ഔദ്യോഗിക പര്യടനം

Published

|

Last Updated

റിയാദ് | ഹൃസ്വ സന്ദര്‍ശനാര്‍ഥം ഒമാനിലെത്തിയ സഊദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങി. അല്‍-അലം കൊട്ടാരത്തില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഇരു രാജ്യങ്ങളും തമ്മില്‍ വിവിധ മേഖലകളില്‍ നിലവിലുള്ള ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള ചര്‍ച്ച ചെയ്തതായി ഒമാന്‍ വാര്‍ത്താ ഏജന്‍സി ഒ എന്‍ എ റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്ന് ഒമാന്‍ സുല്‍ത്താന്‍ സഊദി കിരീടാവകാശിക്ക് ഏറ്റവും ഉയര്‍ന്ന ഒമാനി ബഹുമതിയായ സിവില്‍ ഓര്‍ഡര്‍ ഓഫ് ഫസ്റ്റ് ഡിഗ്രി അവാര്‍ഡ് സമ്മാനിച്ചു. രാഷ്ട്രത്തലവന്‍മാര്‍, കിരീടാവകാശികള്‍, ഒമാനുമായി മികച്ച ബന്ധം പുലര്‍ത്തുന്ന രാജ്യങ്ങള്‍, ഗവണ്‍മെന്റ് മേധാവികള്‍ എന്നിവര്‍ക്കാണ് നിലവില്‍ വിശിഷ്ട ബഹുമതി നല്‍കിവരുന്നത്.

ജി സി സി രാജ്യങ്ങളുമായുള്ള സഹോദരബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കിരീടാവകാശിയുടെ ജി സി സി രാജ്യങ്ങളിലെക്കുള്ള ഔദ്യോഗിക പര്യടനം. പ്രാദേശിക-അന്തര്‍ദേശീയ വിഷയങ്ങളിലെ സഹകരണം, പരസ്പര ബഹുമാനം, ധാരണ എന്നിവയാണ് സഊദി- ഒമാനി ബന്ധങ്ങളുടെ പ്രധാന സവിശേഷത. പര്യടനത്തിന്റെ ഭാഗമായി ഒമാന്‍ ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റിയും സഊദി അറേബ്യന്‍ കമ്പനികളും തമ്മില്‍ 10 ബില്യണ്‍ ഡോളറിന്റെ 13 കരാറുകളില്‍ ഒപ്പുവച്ചു.

റോയല്‍ എയര്‍പോര്‍ട്ടില്‍ അന്താരാഷ്ട്ര ഒമാന്‍ ഉപപ്രധാനമന്ത്രി ഹിസ് ഹൈനസ് സയ്യിദ് അസദ് ബിന്‍ താരിഖ് അല്‍ സൈദ്, സുല്‍ത്താന്റെ പ്രത്യേക പ്രതിനിധി ഹിസ് ഹൈനസ് സയ്യിദ് ദി യാസാന്‍, സാംസ്‌കാരിക, കായിക, യുവജന മന്ത്രി ബിന്‍ ഹൈതം അല്‍ സെയ്ദ്, റോയല്‍ ഓഫീസ് മന്ത്രി ജനറല്‍ സുല്‍ത്താന്‍ അല്‍ നോമാനി, ആഭ്യന്തര മന്ത്രിയും ഓണററി മിഷന്‍ മേധാവിയുമായ സയ്യിദ് ഹമൂദ് ബിന്‍ ഫൈസല്‍ അല്‍ ബുസൈദി, സഊദിയുടെ ഒമാന്‍ അംബാസഡര്‍ ഫൈസല്‍ ബിന്‍ തുര്‍ക്കി അല്‍ സെയ്ദ്, തുടങ്ങിയവര്‍ ചേര്‍ന്ന് യാത്രയയപ്പ് നല്‍കി.

Latest