Connect with us

Kerala

ഷാര്‍ജയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച അതുല്യയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നത് വൈകും

ഷാര്‍ജയിലെ കേസുമായി ബന്ധപ്പെട്ട അന്വേഷണം നടന്നുവരുന്നതാണ് മൃതദേഹം എത്തിക്കുന്നത് വൈകാന്‍ ഇടയാക്കുന്നതെന്ന് പിതാവ് രാജശേഖരന്‍ പിള്ള.

Published

|

Last Updated

കൊല്ലം | ഷാര്‍ജയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച അതുല്യയുടെ മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി ബുധനാഴ്ചയോ വ്യാഴാഴ്ചയോ നാട്ടിലെത്തിക്കാനാകുമെന്ന് കുടുംബം. ഷാര്‍ജയിലെ കേസുമായി ബന്ധപ്പെട്ട അന്വേഷണം നടന്നുവരുന്നതാണ് മൃതദേഹം എത്തിക്കുന്നത് വൈകാന്‍ ഇടയാക്കുന്നതെന്ന് അതുല്യയുടെ പിതാവ് രാജശേഖരന്‍ പിള്ള പറഞ്ഞു.

ഇക്കഴിഞ്ഞ 19 ന് അതുല്യയെ ഷാര്‍ജയിലെ ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മരണം കൊലപാതകമാണെന്ന് കാണിച്ച് കുടുംബം ഷാര്‍ജയിലും, നാട്ടിലും പരാതി നല്‍കിയിരുന്നു. മരണവുമായി ബന്ധപ്പെട്ട ഫോറന്‍സിക്, പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടുകള്‍ ഇതുവരെ ലഭിച്ചിട്ടില്ല. വിശദ പരിശോധനകളെല്ലാം പൂര്‍ത്തിയാക്കിയ ശേഷമാകും മൃതദേഹം നാട്ടിലെത്തിക്കുക.

ഭര്‍ത്താവ് സതീഷിന്റെ ഉപദ്രവമാണ് മരണ കാരണമെന്ന് കുടുംബത്തിന്റെ പരാതിയില്‍ ആരോപിച്ചിട്ടുള്ളത്. ഇയാള്‍ക്കെതിരെ കൊലപാതകം, ഗാര്‍ഹിക, സ്ത്രീപീഡന നിയമപ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്.