Kerala
തൃശൂരിലെ പരാജയത്തിന് കാരണം മേയറുടെ ബിജെപി അനുകൂല പ്രസ്താവനയല്ല; അത് സിപിഐയുടെ വിലയിരുത്തല്‍: എംഎം വര്‍ഗീസ്
കേന്ദ്രമന്ത്രിയെന്ന നിലയിലാണ് അദ്ദേഹത്തെക്കുറിച്ച് അങ്ങനെ പറഞ്ഞതെന്നും രാഷ്ട്രീയമായി അതിനെ ബന്ധപ്പെടുത്തേണ്ടെന്നും മേയര്‍ തന്നെ വ്യക്തമാക്കിയതാണ്

തൃശൂര്‍ | ലോക്സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ ഇടത് മുന്നണി പരാജയപ്പെടാന്‍ കാരണം തൃശൂര്‍ മേയറുടെ സുരേഷ് ഗോപി അനുകൂല പ്രസ്താവനയാണെന്ന് കരുതുന്നില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസ്. ബിജെപി ജയിക്കുകയെന്നത് വളരെ മോശം കാര്യമാണെന്നും ഇടത് മുന്നണിയെ സംബന്ധിച്ചിടത്തോളം അത് കനത്ത തിരിച്ചടിയാണെന്നും എംഎം വര്‍ഗീസ് പറഞ്ഞു. മേയറുടെ സുരേഷ് ഗോപി പിന്തുണയാണ് തോല്‍വിക്ക് കാരണമെന്നത് സിപിഐയുടെ വിലയിരുത്തലാണ്.
കേന്ദ്രമന്ത്രിയെന്ന നിലയിലാണ് അദ്ദേഹത്തെക്കുറിച്ച് അങ്ങനെ പറഞ്ഞതെന്നും രാഷ്ട്രീയമായി അതിനെ ബന്ധപ്പെടുത്തേണ്ടെന്നും മേയര്‍ തന്നെ വ്യക്തമാക്കിയതാണ്. ഇനി അതിനെ സംബന്ധി താനൊരു പ്രതികരണം നടത്തുന്നത് ഉചിതമാകില്ലെന്ന് വര്‍ഗീസ് പറഞ്ഞു.
തൃശൂര്‍ മേയര്‍ എംകെ വര്‍ഗീസ് പദവി ഒഴിയണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെകെ വത്സരാജ് ഇന്നും ആവര്‍ത്തിച്ചിരുന്നു.