Connect with us

Kerala

തുളുനാടിന്‍ മണ്ണില്‍ ആവേശം വിതറി മുഹിമ്മാത്ത് മീലാദ് വിളംബര റാലി പ്രൗഢമായി

റാലിയെ സ്വീകരിക്കാന്‍ പ്രസ്ഥാന കുടുംബവും പരിസര മഹല്ലുകളിലെ പ്രതിനിധികളും പൊതു ജനങ്ങളും റോഡിന്റെ ഇരു വശത്തും തടിച്ചു കൂടി

Published

|

Last Updated

'മീലാദുന്നബി 1500 വസന്ത വര്‍ഷങ്ങള്‍' എന്ന പ്രമേയത്തില്‍ പുണ്യ റബീഇനെ സ്വാഗതം ചെയ്ത് മുഹിമ്മാത്ത് മദ്ഹുറസൂല്‍ ഫൗണ്ടേഷന്‍ മജീര്‍ പള്ളയില്‍ നടത്തിയ വിളംബര റാലി

മഞ്ചേശ്വരം | ‘മീലാദുന്നബി 1500 വസന്ത വര്‍ഷങ്ങള്‍’ എന്ന പ്രമേയത്തില്‍ പുണ്യ റബീഇനെ സ്വാഗതം ചെയ്ത് മുഹിമ്മാത്ത് മദ്ഹുറസൂല്‍ ഫൗണ്ടേഷന്‍ പ്രസ്ഥാന കുടുംബത്തിന്റെ സഹകരണത്തോടെ നടത്തിയ റബീഅ് വിളംബര റാലി മഞ്ചേശ്വരം മജീര്‍പള്ളയില്‍ സമാപിച്ചു.

പ്രവാചക പ്രകീര്‍ത്തന ഈരടികളും അറബി നശീദകളും സ്‌കൗട്ടും ഫ്‌ലവര്‍ ഷോകളുമായി മൊര്‍ത്തണ മസ്ജിദ് പരിസരത്ത് നിന്നും നീങ്ങിയ റാലിയെ സ്വീകരിക്കാന്‍ പ്രസ്ഥാന കുടുംബവും പരിസര മഹല്ലുകളിലെ പ്രതിനിധികളും പൊതു ജനങ്ങളും റോഡിന്റെ ഇരു വശത്തും തടിച്ചു കൂടി. സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, ബി എസ് അബ്ദുള്ള കുഞ്ഞി ഫൈസി, മൂസല്‍ മദനി തലക്കി, സയ്യിദ് ഹബീബുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് അസീസ് ഹൈദറൂസി തങ്ങള്‍ സയ്യിദ് ഫഖ്‌റുദ്ധീന്‍ ഹദ്ദാദ് തങ്ങള്‍, സയ്യിദ് ഹുസൈനുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ജമാലുല്ലൈലി തങ്ങള്‍ കര, സയ്യിദ് ഷംസുദ്ദീന്‍ തങ്ങള്‍ ഗാന്ധി നഗര്‍, സയ്യിദ് കരീം തങ്ങള്‍, സയ്യിദ് ആരിഫ് തങ്ങള്‍ ചേവാര്‍, സയ്യിദ് ബദ്‌റുദ്ധീന്‍ തങ്ങള്‍ ചിപ്പാര്‍, അബ്ദുറഹ്മാന്‍ അഹ്‌സനി, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, അബൂബക്കര്‍ കാമില്‍ സഖാഫി, കെ എച്ച് അബ്ദുറഹ്മാന്‍ സഖാഫി, മുഹമ്മദ് സഖാഫി പാത്തൂര്‍, മുഹമ്മദ് സഖാഫി തോക്കെ, സകരിയ ഫൈസി മജീര്‍ പള്ള, ജബ്ബാര്‍ സഖാഫി പാത്തൂര്‍, യൂസുഫ് സഖാഫി കനിയാല, സിദ്ധീഖ് സഖാഫി ബായാര്‍, അഡ്വ. സയ്യിദ് മുഈന്‍ തങ്ങള്‍, ഇബ്രാഹിം സഅദി തൊക്കെ, അബ്ദുള്ള സഅദി കോളിയൂര്‍ പദവ്, അഡ്വ.ഹസന്‍ കുഞ്ഞി മള്ഹര്‍, അസീസ് സഖാഫി മച്ചംപാടി, അബ്ദുല്‍ അസീസ് സൈനി, ഹമീദ് സഖാഫി ബക്കിമാര്‍, കരീം മാസ്റ്റര്‍ ദര്‍ബാര്‍ക്കട്ട, ശകീര്‍ പെട്ടിക്കുണ്ട്, ഫാറൂഖ് പോസോട്ട്, അബ്ദുല്‍ ഖാദിര്‍ ഹാജി മാന്യ, ഹാജി അമീറലി ചൂരി, മൊയ്ദു ഹാജി കൊടിയമ്മ, അബ്ദുള്ള ഹാജി പാടി, റസാഖ് ഹാജി മൊര്‍ത്തണ, മുഹമ്മദ് ഹാജി പൊയ്യത്തുബയല്‍, പള്ളിക്കുഞ്ഞി ഹാജി, ഹാരിസ് ഹാജി സൈഗം, സിദ്ദീഖ് കോളിയൂര്‍, ഫാറൂഖ് പുരുഷന്‍കോടി, ഹര്‍ഷാദ് വോര്‍ക്കാടി, എന്‍ എ ബക്കര്‍ അംഗഡിമൊഗര്‍, ഉമര്‍ മാഹിന്‍ മുഗു, അബ്ദുറഹ്മാന്‍ കട്ടനടുക്ക തുടങ്ങി സ്ഥാപന-പ്രാസ്ഥാന നേതാക്കളും പ്രവര്‍ത്തകരും വിദ്യാര്‍ത്ഥികളും അണിനിരന്നു. സയ്യിദ് ജലാലുദ്ധീന്‍ അല്‍ ബുഖാരി മള്ഹര്‍ ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് ജില്ലാ സെക്രട്ടറി അബ്ദുറഹീം സഖാഫി റാലിയെ അഭിവാദ്യം ചെയ്തു. മൂസ സഖാഫി കളത്തൂര്‍ സ്വാഗതവും ഉമര്‍ സഖാഫി കര്‍ന്നൂര്‍ നന്ദിയും പറഞ്ഞു.തിരുനബി(സ) ജന്മദിത്തോടനുബന്ധിച്ച് വ്യത്യസ്തങ്ങളായ പദ്ധതികളാണ് മുഹിമ്മാത്ത് മദ്ഹുറസൂല്‍ ഫൗണ്ടേഷന് കീഴില്‍ നടന്നു വരുന്നത്. 12 ദിവസം നീണ്ടു നില്‍ക്കുന്ന പ്രകീര്‍ത്തന സദസ്സ്, ഗ്രാന്‍ഡ് മൗലിദ്, കാരുണ്യ സ്പര്‍ശം തുടങ്ങിയ പരിപാടികള്‍ മദ്ഹുറസൂല്‍ ഫൗണ്ടേഷന് കീഴില്‍ നടക്കും.

 

Latest