Kerala
കാന്തപുരം ഉസ്താദിന്റെ ആരോഗ്യസ്ഥിതിയിൽ ക്രമാനുഗത പുരോഗതിയെന്ന് മെഡിക്കൽ ബോർഡ്
ഉസ്താദിനു വേണ്ടിയുള്ള പ്രാര്‍ഥനകള്‍ തുടരണമെന്ന് നേതാക്കളും കുടുംബാംഗങ്ങളും അഭ്യര്‍ത്ഥിച്ചു

കോഴിക്കോട് | രക്ത സമ്മര്‍ദ്ദം മൂലമുണ്ടായ ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സുൽത്ത്വാനുൽ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ്‍ലിയാരുടെ ആരോഗ്യ സ്ഥിതിയില്‍ ക്രമാനുഗതമായ പുരോഗതി ഉണ്ടെന്ന് മെഡിക്കല്‍ ബോര്‍ഡ് അറിയിച്ചു. ഇതുവരെ നടത്തിയ ചികിത്സകള്‍, പുരോഗതികള്‍, തുടര്‍ ചികിത്സാ പദ്ധതികള്‍ എന്നിവ കുടുംബാംഗങ്ങളും പ്രസ്ഥാന നേതാക്കളും പങ്കെടുത്ത യോഗത്തില്‍ മെഡിക്കല്‍ ബോര്‍ഡിനെ പ്രതിനിധീകരിച്ച് ഡോ. അലി ഫൈസല്‍ വിശദീകരിച്ചു.
മെഡിക്കല്‍ ബോര്‍ഡിന്റെ നിരീക്ഷണത്തില്‍ രണ്ടാഴ്ച വരെ സമ്പൂര്‍ണ്ണ വിശ്രമം ആവശ്യമാണെന്ന നിര്‍ദേശത്തെ തുടര്‍ന്ന് സന്ദര്‍ശകര്‍ക്ക് നിലവിൽ ഏർപെടുത്തിയ വിലക്ക് തുടരും. സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ ബുഖാരി, പേരോട് അബ്ദുറഹിമാന്‍ സഖാഫി, വണ്ടൂര്‍ അബ്ദുറഹിമാന്‍ ഫൈസി, സി. മുഹമ്മദ് ഫൈസി, ഡോ. അബ്ദുല്‍ ഹകീം അസ്ഹരി, സി. പി. സൈതലവി, യൂസുഫ് ഹൈദര്‍, ഡോ. ശിഹാബ്, ഡോ. നൂറുദ്ദീന്‍ റാസി, ഡോ. ഇസ്മാഇല്‍, എന്നിവര്‍ സന്നിഹിതരായിരുന്നു.
ഉസ്താദിനു വേണ്ടിയുള്ള പ്രാര്‍ഥനകള്‍ തുടരണമെന്നും നേതാക്കളും കുടുംബാംഗങ്ങളും അഭ്യര്‍ത്ഥിച്ചു.