Connect with us

Kannur

തടവുകാരന്റെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച ജയിൽ ഉദ്യോഗസ്ഥനെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ലിയോൺ ജോൺസൺ എന്ന തടവുകാരനാണ് പ്രഭാത ഭക്ഷണത്തിൽ മുടി കണ്ടത് ചോദ്യം ചെയ്തതിന്റെ പേരിൽ ദുരനുഭവം നേരിടേണ്ടി വന്നത്.

Published

|

Last Updated

തിരുവനന്തപുരം | പൂജപ്പുര സെൻട്രൽ ജയിലിൽ തടവുകാരന്റെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ചെന്ന പരാതിയിൽ ഉദ്യോഗസ്ഥനെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസ് എടുത്തു. ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ലിയോൺ ജോൺസൺ എന്ന തടവുകാരനാണ് പ്രഭാത ഭക്ഷണത്തിൽ മുടി കണ്ടത് ചോദ്യം ചെയ്തതിന്റെ പേരിൽ ദുരനുഭവം നേരിടേണ്ടി വന്നത്.

ഈ മാസം 10ന് നടന്ന സംഭവത്തിൽ സാരമായി പൊള്ളലേറ്റ ലിയോൺ ജയിൽ ആശുപത്രിയിൽ ചികിത്സയിലാണെന്ന് സുഹൃത്ത് സമർപ്പിച്ച പരാതിയിൽ പറയുന്നു.

ഡിസംബർ 11-ന് പി എം ജി ജംഗ്ഷനിലുള്ള കമ്മീഷൻ ഓഫീസിൽ നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കുന്നതിനു മുമ്പേ,പൂജപ്പുര സെൻട്രൽ ജയിൽ സൂപ്രണ്ട് 15 ദിവസത്തിനകം അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്‌സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് ഉത്തരവിട്ടിട്ടുണ്ട്.

Latest