Uae
ഭാവി കാത്തിരിക്കാനുള്ളതല്ല, ഇന്ന് നിർമിക്കേണ്ടതാണ്: ശൈഖ് ഹംദാൻ
ദുബൈയുടെ കുതിപ്പിന് പിന്നിൽ വ്യക്തമായ കാഴ്ചപ്പാട്
ദുബൈ|ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂമിന്റെ പാതയിലൂടെ, ഭാവി കാത്തിരിക്കാനുള്ളതല്ലെന്നും അത് ഇന്ന് നിർമിക്കേണ്ടതാണെന്നും നാം പഠിച്ചതായി ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം പറഞ്ഞു. ദുബൈയുടെ വളർച്ച വ്യക്തമാക്കുന്ന വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ശൈഖ് റാശിദ് ബിൻ സഈദ് അൽ മക്തൂമിന്റെ ദീർഘവീക്ഷണമാണ് ദുബൈയുടെ ആഗോള നവോഥാനത്തിന് തുടക്കമിട്ടത്. അടുത്ത വർഷത്തേക്കോ അഞ്ച് വർഷത്തേക്കോ അല്ല മറിച്ച് 50 വർഷം മുന്നിലേക്കാണ് താൻ നോക്കുന്നതെന്ന് ശൈഖ് റാശിദ് പറഞ്ഞിരുന്നു. വരും തലമുറക്കായി ഭാവി രൂപപ്പെടുത്തുക എന്നത് ദുബൈയിൽ വെറുമൊരു മുദ്രാവാക്യമല്ലെന്നും മറിച്ച് അത് വ്യക്തമായ കാഴ്ചപ്പാടും പ്രവർത്തനങ്ങളുമാണ്. വികസന യാത്രയിൽ എല്ലാവരും പങ്കാളികളാണെന്നും എല്ലാവർക്കും ഉത്തരവാദിത്തമുണ്ടെന്നും ശൈഖ് ഹംദാൻ കൂട്ടിച്ചേർത്തു.
---- facebook comment plugin here -----



