Connect with us

Kerala

നിലമ്പൂരില്‍ പോരാട്ടം എല്‍ ഡി എഫും യു ഡി എഫും തമ്മില്‍, പിന്നെ കുറെ സ്വതന്ത്രന്മാരും മത്സരിക്കുന്നു:ആര്യാടന്‍ ഷൗക്കത്ത്

തനിക്ക് ചരിത്ര ഭൂരിപക്ഷം ഉണ്ടാകും. വോട്ടിംഗ് ശതമാനം വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്

Published

|

Last Updated

നിലമ്പൂര്‍ | നിലമ്പൂരില്‍ എല്‍ ഡി എഫും യുഡിഎഫും തമ്മിലുള്ള നേരിട്ടുള്ള മത്സരമാണ് നടക്കുന്നതെന്നും പിന്നെ കുറെ സ്വതന്ത്രന്മാരും മത്സരിക്കുന്നുണ്ടെന്നും ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു. വോട്ടു ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

തനിക്ക് ചരിത്ര ഭൂരിപക്ഷം ഉണ്ടാകും. വോട്ടിംഗ് ശതമാനം വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ തിരഞ്ഞെടുപ്പിന്റെ പ്രാധാന്യം ആളുകള്‍ ഉള്‍ക്കൊണ്ടിട്ടുണ്ട്. ബൂത്തൂകളുടെ എണ്ണം വര്‍ധിപ്പിച്ചതോടെ ആളുകള്‍ക്ക് സുഗമമായി വോട്ട് ചെയ്യാന്‍ കഴിയുന്ന സാഹചര്യം ഉണ്ടായിട്ടുണ്ടെന്നും ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു.

കോരിച്ചൊരിയുന്ന മഴയിലും പ്രചാരണരം?ഗത്ത് വലിയ ആവേശം ഉണ്ടായിട്ടുണ്ട. കലാശക്കൊട്ടിലും, പര്യടനത്തിലും കുടുംബയോഗങ്ങളിലും നിരവധി ആളുകള്‍ എത്തി. അതുകൊണ്ട് ഏത് മഴുണ്ടെങ്കിലും അതിനെ അതിജീവിച്ച് ആളുകളെത്തി വോട്ട് രേഖപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

---- facebook comment plugin here -----

Latest