Connect with us

Access control system

ജീവനക്കാര്‍ എതിര്‍ത്തു; സെക്രട്ടറിയേറ്റില്‍ സ്ഥാപിച്ച ആക്‌സസ് കണ്‍ട്രോള്‍ സിസ്റ്റം നടപ്പാക്കില്ല

അക്‌സസ് കണ്‍ട്രോള്‍ ജീവനക്കാരുടെ ചലന സ്വാതന്ത്ര്യത്തെ ഹനിക്കുമെന്നു വാദം

Published

|

Last Updated

തിരുവനന്തപുരം | ജീവനക്കാര്‍ അനാവശ്യമായി പുറത്തിറങ്ങുന്നതു തടയാനും പ്രവര്‍ത്തനം കാര്യക്ഷമമാക്കാനും ലക്ഷ്യമിട്ടു സെക്രട്ടറിയേറ്റില്‍ സ്ഥാപിച്ച ആക്‌സസ് കണ്‍ട്രോള്‍ സിസ്റ്റം നടപ്പാക്കില്ല. ആക്‌സസ് കണ്‍ട്രോള്‍ സിസ്റ്റം പഞ്ചിങ്ങുമായി ബന്ധിപ്പിക്കാനുള്ള ചീഫ് സെക്രട്ടറിയുടെ നിര്‍ദ്ദേശം ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ നടപ്പാക്കേണ്ടെന്ന് പൊതുഭരണ വകുപ്പ് ഉത്തരവിറക്കി. ജീവനക്കാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് നേരത്തെയും പദ്ധതി നീട്ടിവെച്ചിരുന്നു. ലക്ഷങ്ങള്‍ ചെലവഴിച്ച് സെക്രട്ടറിയേറ്റില്‍ അക്‌സസ് കണ്‍ട്രോള്‍ സിസ്റ്റം സ്ഥാപിച്ചത്.

ഈ മാസം അഞ്ചിന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ ഒക്ടോബര്‍ ഒന്ന് മുതല്‍ അക്‌സസ് കണ്‍ട്രോള്‍ സിസ്റ്റം ബയോമെട്രിക് പഞ്ചിങ്ങുമായി ബന്ധിപ്പിക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. ആറ് മാസം മുമ്പ് നടപ്പാക്കാന്‍ ഉത്തരവിട്ട പദ്ധതിയാണു സര്‍വീസ് സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് വീണ്ടും നീട്ടിവെച്ചത്.

അക്‌സസ് കണ്‍ട്രോള്‍, ജീവനക്കാരുടെ ചലന സ്വാതന്ത്ര്യത്തെ ഹനിക്കുമെന്നായിരുന്നു വാദം. എതിര്‍പ്പറിയിച്ച സര്‍വീസ് സംഘടനകള്‍ തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് കത്തുനല്‍കി. മുഖ്യമന്ത്രിയെയും സംഘടനാ നേതാക്കള്‍ സമീപിച്ചു.