Connect with us

cpim kochim wayand

എറണാകുളത്തും വയനാടും നിലവിലെ ജില്ലാ സെക്രട്ടറിമാര്‍ തുടരും

സി പി എം എറണാകുളം ജില്ലാ കമ്മറ്റിയില്‍ നിന്നൊഴിവാക്കിയതില്‍ പ്രതിഷേധിച്ച് രാജി

Published

|

Last Updated

വൈത്തിരി/ കളമശ്ശേരി | സി പി എം എറണാകുളം വയനാട് ജില്ലാ സെക്രട്ടറിമാരായ സി എന്‍ മോഹനും പി ഗഗാറിനും തുടരും. ജില്ലാ സെക്രട്ടറിമാരുടെ തിരഞ്ഞെടുപ്പ് ഏകകണ്ഠമായിരുന്നെന്ന് പാര്‍ട്ടി വ്യക്തമാക്കി. എറണാകുളം ജില്ലാ കമ്മിറ്റിയില്‍ 13 പേരും വയനാട്ടില്‍ എട്ട് പേരും പുതുമുഖങ്ങളായെത്തി.

അതിനിടെ ജില്ലാ കമ്മറ്റിയില്‍ നിന്നൊഴിവാക്കിയതില്‍ പ്രതിഷേധിച്ച് പി എന്‍ ബാലകൃഷ്ണന്‍ പാര്‍ട്ടി അംഗത്വം രാജിവച്ചു. കവളങ്ങാട് മുന്‍ ഏരിയ സെക്രട്ടറിയാണ് പി എന്‍ ബാലകൃഷ്ണന്‍. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇരുന്ന വേദിയില്‍ തീരുമാനം അറിയിച്ച ശേഷം ഇറങ്ങികുകയായിരുന്നു. ജില്ലാ സെക്രട്ടറി പി എന്‍ മോഹന്റെ വ്യക്തിവിരോധമാണ് തന്നെ ഒഴിവാക്കാന്‍ കാരണമെന്ന് ബാലകൃഷ്ണന്‍ പറഞ്ഞു. ബാലകൃഷ്ണനെ കൂടാതെ കെ എം സുധാകരന്‍, മുന്‍ ജില്ലാ സെക്രട്ടറിയായിരുന്ന ഗോപി കോട്ടമുറിക്കല്‍ എന്നിവരെയും ഒഴിവാക്കിയിട്ടുണ്ട്.

വയനാട് ജില്ലാ സെക്രട്ടേറിയറ്റില്‍ ജില്ലാ സെക്രട്ടറി പി ഗഗാറിനെ കൂടാതെ എ എന്‍ പ്രഭാകരന്‍, പി വി സഹദേവന്‍, കെ റഫീഖ്, പി കെ സുരേഷ്, വി വി ബേബി, കെസുഗതന്‍, എം മധു,ടി ബി സുരേഷ്, രുക്മിണി സുബ്രഹ്‌മണ്യന്‍, വി.ഉഷകുമാരി, എം സെയത്, പി കൃഷ്ണപ്രസാദ്, കെ ഷമീര്‍, സി കെ സഹദേവന്‍, പി വാസുദേവന്‍, പി ആര്‍ ജയപ്രകാശ്, സുരേഷ് താളൂര്‍, ഒ ആര്‍ കേളു, ബീന വിജയന്‍, കെ എം ഫ്രന്‍സിസ്, ജോബിസണ്‍ ജെയിംസ്, എം എസ് സുരേഷ് ബാബു, എം രജീഷ്, എ ജോണി, വി ഹാരിസ് പി ടി ബിജു എന്നിവരാണുള്ളത്.

എറണാകുളത്ത് ജില്ലാ കമ്മിറ്റി അംഗങ്ങളായി സി എന്‍ മോഹനന്‍, ടി കെ മോഹനന്‍, കെ ജെ ജേക്കബ്, എം പി പത്രോസ്, പി എം ഇസ്മയില്‍ , പി ആര്‍ മുരളീധരന്‍ , എം സി സുരേന്ദ്രന്‍, ജോണ്‍ ഫെര്‍ണാണ്ടസ്. കെ എന്‍ ഉണ്ണികൃഷ്ണന്‍, പി എന്‍ സീനുലാല്‍, സി കെ പരീത്, കെ എന്‍ ഗോപിനാഥ്, വി എം ശശി, എം അനില്‍കുമാര്‍, എം ബി സ്യമന്തഭദ്രന്‍, പി എസ് ഷൈല, കെ എ ചാക്കോച്ചന്‍, ഇ പി സെബാസ്റ്റിയന്‍, കെ തുളസി, സി ബി ദേവദര്‍ശനന്‍, .എം കെ ശിവരാജന്‍, കെ വി ഏലിയാസ്, വി സലീം, ആര്‍ അനില്‍കുമാര്‍, ടി സി ഷിബു, എസ് സതീഷ്, പുഷ്പാദാസ്, ടി ആര്‍ ബോസ്, എം ബി ചന്ദ്രശേഖരന്‍, ടി വി അനിത, കെ കെ ഷിബു, കെ എം റിയാദ്, കെ എസ് അരുണ്‍കുമാര്‍, എ എ അന്‍ഷാദ്, പ്രിന്‍സി കുര്യാക്കോസ്, എന്‍ സി ഉഷാകുമാരി, പി എ പീറ്റര്‍, ഷാ ജി മുഹമ്മദ്, എ പി ഉദയകുമാര്‍, കെ ബി വര്‍ഗീസ്, സി കെ വര്‍ഗീസ്, സി കെ സലീം കുമാര്‍, എം കെ ബാബു, പി ബി രതീഷ്, എ ജി ഉദയകുമാര്‍, എ പി പ്രനില്‍ എന്നിവരെ തിരഞ്ഞെടുത്തു.

 

 

---- facebook comment plugin here -----

Latest