Uae
ശൈഖ് ഖലീഫ ബിൻ സായിദിന്റെ ഓർമയിൽ രാജ്യം
പ്രാദേശിക - ഫെഡറൽ തലങ്ങളിൽ നിരവധി പ്രധാന പദ്ധതികൾക്ക് നേതൃത്വം നൽകിയ ശൈഖ് ഖലീഫ, യു എ ഇയുടെ വികസനത്തിന് സുപ്രധാന സംഭാവനകൾ നൽകിയ വ്യക്തിത്വമാണ്.
അബൂദബി| യു എ ഇയുടെ രണ്ടാമത് പ്രസിഡന്റും അബൂദബി ഭരണാധികാരിയുമായിരുന്ന ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്്യാന്റെ ഓർമയിൽ രാജ്യം. 2022 മെയ് 13-നാണ് അദ്ദേഹം പ്രസിഡന്റ്പദവിയിലിരിക്കെ ദിവംഗതനായത്. പ്രാദേശിക – ഫെഡറൽ തലങ്ങളിൽ നിരവധി പ്രധാന പദ്ധതികൾക്ക് നേതൃത്വം നൽകിയ ശൈഖ് ഖലീഫ, യു എ ഇയുടെ വികസനത്തിന് സുപ്രധാന സംഭാവനകൾ നൽകിയ വ്യക്തിത്വമാണ്.
1948-ൽ അൽ ഐനിലെ അൽ മുവൈജി കോട്ടയിൽ, യു എ ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്്യാന്റെ മൂത്ത മകനായി ജനിച്ച ശൈഖ് ഖലീഫ, 2004 നവംബർ മൂന്ന് മുതൽ പ്രസിഡന്റ്പദവിയിലായിരുന്നു. ബനിയാസ് ഗോത്രത്തിലെ അൽ നഹ്്യാൻ കുടുംബാംഗമായ അദ്ദേഹം, അൽ ഐനിലെ സ്‌കൂളിൽ പ്രാഥമിക വിദ്യാഭ്യാസം നേടി. 1966-ൽ, 18-ാം വയസ്സിൽ, പിതാവ് ശൈഖ് സായിദ് അബൂദബിയിലേക്ക് മാറിയപ്പോൾ, ശൈഖ് ഖലീഫയെ കിഴക്കൻ പ്രവിശ്യയിലെ പ്രതിനിധിയായി. 1969-ൽ അബൂദബി കിരീടാവകാശിയായി നാമനിർദേശം ചെയ്യപ്പെട്ട അദ്ദേഹം 2004-ൽ പിതാവിന്റെ മരണശേഷമാണ് യു എ ഇ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.




