Connect with us

കോഴിക്കോട് മെഡക്കല്‍ കോളേജിന് സമീപം ഓടിക്കൊണ്ടിരുന്ന വാഗണര്‍ കാര്‍ കത്തി നശിച്ചു. കോഴിക്കോട് റോഡില്‍ ഇന്ന് രാവിലെ എട്ടരക്ക് ആണ് സംഭവം. മുൻ എംഎൽഎ പുരുഷൻ കടലുണ്ടിയുടെ മകൻ വിമൽ പുരുഷോത്തമനും കുടുംബവും സഞ്ചരിച്ച കാറാണ് കത്തിനശിച്ചത്.

കാർ ഓടിക്കൊണ്ടിരിക്കെ പുക ഉയരുന്നത് കണ്ട് നിർത്തുകയായിരുന്നു. ആളുകൾ ഇറങ്ങിയതിന് പിന്നാലെ കാറിന് തീപിടിക്കുകയും ചെയ്തു. അപകടത്തില്‍ ആര്‍ക്കും പരുക്കില്ല.

വെള്ളിമാടുകുന്നു നിന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്

---- facebook comment plugin here -----

Latest