National
തുർക്കി ഗ്രൗണ്ട് ഹാൻഡിലിംഗ് കമ്പനിക്ക് നൽകിയ സുരക്ഷാ അനുമതി റദ്ദാക്കി ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ
പാകിസ്ഥാനെ പിന്തുണയ്ക്കുകയും, പാകിസ്ഥാനിലെ ഭീകര ക്യാമ്പുകളിൽ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തെ തുർക്കി അപലപിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഈ നടപടി.

ന്യൂഡൽഹി | വ്യോമയാന സുരക്ഷാ നിരീക്ഷണ ഏജൻസിയായ ബി സി എ എസ് (Bureau of Civil Aviation Security) തുർക്കി ഗ്രൗണ്ട് ഹാൻഡിലിംഗ് കമ്പനിയായ സെലെബി എയർപോർട്ട് സർവീസസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന് നൽകിയിരുന്ന സുരക്ഷാ അനുമതി റദ്ദാക്കി. ഇത് സംബന്ധിച്ച് ഉത്തരവ് പുറത്തിറങ്ങി.
പാകിസ്ഥാനെ പിന്തുണയ്ക്കുകയും, പാകിസ്ഥാനിലെ ഭീകര ക്യാമ്പുകളിൽ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തെ തുർക്കി അപലപിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഈ നടപടി.
സെലെബിയുടെ വെബ്സൈറ്റ് അനുസരിച്ച്, മുംബൈ, ഡൽഹി, കൊച്ചി, കണ്ണൂർ, ബാംഗ്ലൂർ, ഹൈദരാബാദ്, ഗോവ, അഹമ്മദാബാദ്, ചെന്നൈ എന്നീ ഒമ്പത് വിമാനത്താവളങ്ങളിൽ കമ്പനി സേവനങ്ങൾ നൽകുന്നുണ്ട്.
---- facebook comment plugin here -----