Kerala
വീട്ടമ്മയുടെ മാല പൊട്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കവെ പോലീസിനെ ആക്രമിച്ച് പ്രതികള്‍
പിടികൂടുന്നതിനിടെ പ്രതികള്‍ പോലീസിനെ ബിയര്‍ കുപ്പികള്‍ കൊണ്ട് ആക്രമിക്കുകായിരുന്നു
കൊച്ചി | വീട്ടമ്മയുടെ മാല പൊട്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികള്‍ പോലീസിനെ ആക്രമിച്ചു. പ്രതികളെ പോലീസ് സാഹസികമായി പിടികൂടി. തമിഴ്‌നാട്ടുകാരായ സായ് രാജ്, പോള്‍ കണ്ണന്‍ എന്നിവരാണ് പിടിയിലായത്. പിടികൂടുന്നതിനിടെ പ്രതികള്‍ പോലീസിനെ ബിയര്‍ കുപ്പികള്‍ കൊണ്ട് ആക്രമിക്കുകായിരുന്നു.
എന്നാല്‍ പോലീസ് പ്രതികളെ കീഴ്‌പ്പെടുത്തി. ബിയര്‍ കുപ്പി ആക്രമണത്തില്‍ പരുക്കേറ്റ രണ്ട് പോലീസുകാര്‍ ആശുപത്രിയിലായി. ട്രാഫിക് എസ് ഐ അരുള്‍, എ എസ് ഐ റെജി എന്നിവര്‍ക്കാണ് പരുക്കേറ്റത്. നമ്പര്‍പ്ലേറ്റില്ലാത്ത ബൈക്കിലെത്തിയ പ്രതികള്‍ ചളിക്കവട്ടത്താണ് കവര്‍ച്ച നടത്തിയത്.
---- facebook comment plugin here -----




