Connect with us

terror attack

കശ്മീരില്‍ ഭീകരാക്രമണം; രണ്ട് മരണം

രണ്ട് പേരാണ് ആക്രമണം നടത്തിയതെന്ന് അധികൃതര്‍ അറിയിച്ചു.

Published

|

Last Updated

ശ്രീനഗര്‍ | ജമ്മു കശ്മീരിലെ രജൗറി ജില്ലയിലുണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് സാധാരണക്കാര്‍ കൊല്ലപ്പെട്ടു. എട്ട് പേര്‍ക്ക് പരുക്കേറ്റു. ഗാംഗ്രി ഗ്രാമത്തില്‍ എത്തിയ ആയുധധാരികളായ ഭീകരര്‍ വെടിവെപ്പ് നടത്തുകയായിരുന്നു.

പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. രണ്ട് പേരാണ് ആക്രമണം നടത്തിയതെന്ന് അധികൃതര്‍ അറിയിച്ചു. മൂന്ന് വീടുകളെയാണ് ഭീകരര്‍ ലക്ഷ്യംവെച്ചത്.

ഭീകരര്‍ക്ക് വേണ്ടി സുരക്ഷാ സൈനികര്‍ തിരച്ചില്‍ ആരംഭിച്ചു. ജില്ലയില്‍ കഴിഞ്ഞ രണ്ട് ആഴ്ചക്കിടെയുള്ള രണ്ടാമത്തെ ഭീകരാക്രമണമാണിത്. കഴിഞ്ഞ തവണ രണ്ട് സാധാരണക്കാര്‍ കൊല്ലപ്പെട്ടിരുന്നു.

---- facebook comment plugin here -----

Latest