National
താല്‍ക്കാലിക വിസി: ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധിക്കെതിരെ അപ്പീലുമായി ഗവര്‍ണര്‍ സുപ്രീം കോടതിയില്‍
താത്കാലിക വി സി നിയമനങ്ങള്‍ക്ക് യു ജി സി ചട്ടം പാലിക്കണമെന്നാണ് ഹൈക്കോടതിയില്‍ രാജേന്ദ്ര ആര്‍ലേക്കറുടെ വാദം

ന്യൂഡല്‍ഹി | കെ ടി യു-ഡിജിറ്റല്‍ സര്‍വകലാശാല താല്‍ക്കാലിക വിസിമാരെ പുറത്താക്കിയ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തു.
താത്കാലിക വി സി നിയമനങ്ങള്‍ക്ക് യു ജി സി ചട്ടം പാലിക്കണമെന്നാണ് ഹൈക്കോടതിയില്‍ രാജേന്ദ്ര ആര്‍ലേക്കറുടെ വാദം. താല്‍ക്കാലിക വിസിമാരുടെ കാലാവധി ആറ് മാസത്തില്‍ കൂടുതലാകരുതെന്ന് ഡിവിഷന്‍ ബഞ്ച് നിര്‍ദേശിച്ചിരുന്നു.
വിദ്യാര്‍ഥികളുടെ താല്‍പ്പര്യങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്നും സ്ഥിര വി സി നിയമന കാലതാമസം സര്‍വകലാശാല നടപടികളെ പ്രതികൂലമായി ബാധിക്കുമെന്നും ഡിവിഷന്‍ ബഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു. സ്ഥിര വി സി നിയമനത്തില്‍ ഇനിയൊരു കാലതാമസമുണ്ടാകരുതെന്നും ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടിരുന്നു.