Kerala
മൂവാറ്റുപുഴയില്‍ സ്‌കൂള്‍ ബസിന് പിന്നില്‍ ടോറസ് ഇടിച്ച് അപകടം; 20 വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു
ഇടിയുടെ ആഘാതത്തില്‍ സ്‌കൂള്‍ ബസ് മറ്റൊരു സ്‌കൂള്‍ വാഹനത്തിന് പിന്നിലിടിച്ചു

മൂവാറ്റുപുഴ | സ്‌കൂള്‍ ബസിന് പിന്നില്‍ ടോറസ് ലോറിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു. മൂവാറ്റുപുഴ മണിയംകുളത്ത് ബുധനാഴ്ച രാവിലെയാണ് സംഭവം. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മൂവാറ്റുപുഴ വിമലഗിരി ഇന്റര്‍നാഷണല്‍ സ്‌കൂളിന്റെ ബസില്‍ ടോറസ് ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സ്‌കൂള്‍ ബസ് മറ്റൊരു സ്‌കൂള്‍ വാഹനത്തിന് പിന്നിലിടിച്ചു. അപകടത്തില്‍ ഇരുവാഹനത്തിലുമുണ്ടായിരുന്ന ഇരുപതു വിദ്യാര്‍ഥിക്കള്‍ക്ക് പരുക്കേറ്റു.ആരുടെയും പരുക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
---- facebook comment plugin here -----