Connect with us

kollam

തമ്മിലടി: പോലീസിനെതിരെ പോസ്റ്റിട്ട് വിദ്യാര്‍ഥി ആത്മഹത്യക്കു ശ്രമിച്ചു

വിദ്യാര്‍ഥി ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയില്‍

Published

|

Last Updated

കൊല്ലം | ചേരിതിരിഞ്ഞു തമ്മിലടിച്ച വിദ്യാര്‍ഥികളില്‍ ഒരാള്‍ വിഷക്കായ കഴിച്ച് ആത്മഹത്യക്കു ശ്രമിച്ചു. ക്‌ളാപ്പന സ്വദേശി പ്ലസ് വണ്‍ വിദ്യാര്‍ഥിയായ പതിനാറുകാരനാണ് ആത്മഹത്യക്ക് ശ്രമിച്ചത്. വിദ്യാര്‍ഥി ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്.

വിദ്യാര്‍ഥികള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയ ശേഷം ഇരുവിഭാഗവും പോലീസില്‍ പരാതിനല്‍കിയിരുന്നു. പോലീസ് ഇരു സംഘത്തേയും വിളിച്ച് ഒത്തുതീര്‍പ്പു നടത്തി. പോലീസ് ഒത്തുതീര്‍പ്പിനിടെ ഭീഷണിപ്പെടുത്തി എന്നാരോപിച്ചാണ് വിദ്യാര്‍ഥി ആത്മഹത്യക്കു ശ്രമിച്ചത്. ഇക്കാര്യങ്ങള്‍ എഴുതി ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ശേഷമാണ് വിദ്യാര്‍ഥി വിഷക്കായ കഴിച്ചത്.

ഭീഷണിപ്പെടുത്തിയെന്ന ആരോപണം ഓച്ചിറ പോലീസ് നിഷേധിച്ചു. കഴിഞ്ഞ 23 ന് വൈകിട്ടാണ് സംഭവങ്ങളുടെ തുടക്കം. തമ്മിലടിച്ച രണ്ടു വിഭാഗവും പോലീസില്‍ പരാതി നല്‍കിയതനുസരിച്ച് എല്ലാവരേയും വിളിച്ചു വരുത്തിയിരുന്നു.

വിദ്യാര്‍ഥികള്‍ ചേരി തിരിഞ്ഞു തമ്മിലടിക്കുകയായിരുന്നുവെന്നും ഒരു സംഘം ഏകപക്ഷീയമായി ആക്രമിക്കുകയായിരുന്നില്ലെന്നും പോലീസിനു ബോധ്യപ്പെട്ടതോടെ ഇരുവിഭാഗത്തേയും വിളിച്ച് താക്കീത് നല്‍കി എന്നാണു പോലീസ് പറയുന്നത്.

Latest