Connect with us

National

തഹാവൂര്‍ റാണയുടെ എന്‍ ഐ എ കസ്റ്റഡി 12 ദിവസത്തേക്ക് കൂടി നീട്ടി

തഹാവൂര്‍ റാണയില്‍ നിന്ന് മുംബൈ ഭീകരാക്രണത്തെ സംബന്ധിച്ച് പരാമവധി വിവരങ്ങള്‍ ശേഖരിക്കുകയാണെന്നും അതിനാല്‍ കസ്റ്റഡി ദീര്‍ഘിപ്പിക്കണമെന്നുമുള്ള എന്‍ ഐ എ ആവശ്യം കോടതി അംഗീകരിച്ചു.

Published

|

Last Updated

ന്യൂഡല്‍ഹി | മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ തഹാവൂര്‍ റാണയുടെ എന്‍ ഐ എ കസ്റ്റഡി 12 ദിവസത്തേക്ക് കൂടി നീട്ടി കോടതി ഉത്തരവിട്ടു. 18 ദിവസത്തെ കസ്റ്റഡി കാലാവധി അവസാനിച്ച സാഹചര്യത്തില്‍ ഇന്ന് റാണയെ കോടതിയില്‍ ഹാജരാക്കിയിരുന്നു.

തഹാവൂര്‍ റാണയില്‍ നിന്ന് മുംബൈ ഭീകരാക്രണത്തെ സംബന്ധിച്ച് പരാമവധി വിവരങ്ങള്‍ ശേഖരിക്കുകയാണെന്നും അതിനാല്‍ കസ്റ്റഡി ദീര്‍ഘിപ്പിക്കണമെന്നുമുള്ള എന്‍ ഐ എ ആവശ്യം കോടതി അംഗീകരിച്ചു. റാണയുടെ സ്ഥാപനത്തിന്റെ പ്രതിനിധിയെന്ന നിലയിലാണ് ഡേവിഡ് ഹെഡ്ലി മുംബൈയില്‍ എത്തിയത്. ആദ്യമായി മുംബൈയില്‍ എത്തിയ ഇയാള്‍ക്ക് റാണയുടെ നിര്‍ദ്ദേശ പ്രകാരം ബഷീര്‍ ഷെയ്ക്ക് എന്നയാളാണ് സൗകര്യങ്ങള്‍ ഏര്‍പ്പാടാക്കിയത്. താമസിക്കാനുള്ള ഹോട്ടലും പുതിയ ഓഫീസ് സൗകര്യം കണ്ടെത്തി നല്‍കിയതും ഷെയ്ഖായിരുന്നു. റാണയുടെ നിര്‍ദ്ദേശ പ്രകാരമാണ് ഷെയ്ഖ്, ഹെഡ്ലിയെ സ്വീകരിച്ചതെന്നും ഏജന്‍സി വ്യക്തമാക്കുന്നു.

എന്നാല്‍ റാണയുടെയും ഹെഡ്‌ലിയുടെയും പദ്ധതികള്‍ സംബന്ധിച്ച് ഷെയ്ക്കിന് വിവരമുണ്ടായിരുന്നോ എന്നതില്‍ ഏജന്‍സി വ്യക്തത നല്‍കിയിട്ടില്ല. മുംബൈ ജോഗ്വേരി സ്വദേശിയായ ഷെയ്ഖ് ഇതുവരെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ പട്ടികയിലില്ല. ഇയാള്‍ ഇന്ത്യ വിട്ടെന്നാണ് വിവരം. കൂടാതെ ഹെഡ്ലിയുടെ ഇന്ത്യയിലെ മറ്റു യാത്രകളില്‍ എല്ലാം റാണ സഹായത്തിന് ആളുകളെ നിയോഗിച്ചിരുന്നു.