Connect with us

Uae

യു എ ഇയിലെ വേനൽക്കാല ടൂറിസം ഉണരുന്നു

ജൂൺ 27 മുതൽ ആഗസ്റ്റ് 31 വരെ നടക്കുന്ന ദുബൈ സമ്മർ സർപ്രൈസസ് പ്രഖ്യാപിച്ചിട്ടുണ്ട്.

Published

|

Last Updated

ദുബൈ|കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളിലായി യു എ ഇയിലെ വേനൽക്കാല ടൂറിസം വലിയ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിക്കുന്നു. മുമ്പ് സന്ദർശകർക്ക് അത്ര പ്രിയങ്കരമല്ലാത്ത ഒരു സീസൺ ഇപ്പോൾ വലിയ പ്രമോഷനൽ ക്യാമ്പയിനുകൾ, ഡിസ്‌കൗണ്ട് സീസണുകൾ, വലിയ ഇൻഡോർ വിനോദ പരിപാടികൾ എന്നിവ നടക്കുന്ന ഒരു കാലഘട്ടമായി മാറി. ലോകോത്തര നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങൾ ഇതിന് വലിയ പിന്തുണ നൽകുന്നു. ശക്തമായ വ്യോമയാന മേഖലയുടെ കൂടി ഗുണം അനുഭവിക്കുന്നുണ്ട്.
ദുബൈ മാൾ പോലുള്ള ലോകത്തിലെ ഏറ്റവും വലിയ ഷോപ്പിംഗ് സെന്ററുകൾ, മ്യൂസിയങ്ങൾ, സ്‌കീ ദുബൈ, വാർണർ ബ്രോസ്, വേൾഡ് അബൂദബി, ഫെറാരി വേൾഡ്, സീ വേൾഡ് യാസ് ഐലൻഡ് തുടങ്ങിയ ഇൻഡോർ വിനോദ സൗകര്യങ്ങൾ യു എ ഇ വികസിപ്പിച്ചെടുത്തിട്ടുണ്ട്. നിലവിലെ വേനൽക്കാല സീസണിൽ ടൂറിസം വളർച്ച നേടുമെന്ന് പ്രാദേശിക ടൂറിസം മേഖലയിലെ വിദഗ്ധരും ഉദ്യോഗസ്ഥരും വ്യക്തമാക്കുന്നു. വിവിധ എമിറേറ്റുകളിൽ പ്രഖ്യാപിച്ചിട്ടുള്ള പരിപാടികളും ഇതിന് സഹായകമാകും.
ജൂൺ 27 മുതൽ ആഗസ്റ്റ് 31 വരെ നടക്കുന്ന ദുബൈ സമ്മർ സർപ്രൈസസ് പ്രഖ്യാപിച്ചിട്ടുണ്ട്. വൈവിധ്യമായ പരിപാടികളാണ് ഈ വർഷം ഉണ്ടാവുക. ഷാർജ സമ്മർ ഓഫറുകൾ ആകർഷകമായ ഇവന്റുകളിലൂടെയും ഓഫറുകളിലൂടെയും സന്ദർശകരെയും താമസക്കാരെയും ലക്ഷ്യമിടുന്നു. 2025 ന്റെ ആദ്യ പാദത്തിൽ ഹോട്ടലുകളുടെ എണ്ണം രണ്ട് ശതമാനം വർധിച്ചതും ഹോട്ടൽ റൂമുകളുടെ എണ്ണവും താമസ രാത്രികളും വർധിച്ചതും ഈ വർഷത്തെ വേനൽക്കാലം കൂടുതൽ സജീവമാകുമെന്നതിന്റെ സൂചനയാണെന്ന് സാമ്പത്തിക മന്ത്രാലയത്തിലെ ടൂറിസം ഡെവലപ്മെന്റ് വകുപ്പ് ഡയറക്ടർ ആയിശ അബ്ദുൽ റബ് അൽ അഫീഫി വ്യക്തമാക്കി.
---- facebook comment plugin here -----

Latest