students beaten up
രണ്ടു സംഭവങ്ങളില്‍ വിദ്യാര്‍ഥികള്‍ക്കു മര്‍ദ്ദനമേറ്റു
മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചു

തിരുവനന്തപുരം | പാറശ്ശാല ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒന്‍പതാം ക്ലാസ്സുകാരന്റെ കൈ സഹപാഠികള്‍ തല്ലി ഒടിച്ചു. മറ്റൊരു സംഭവത്തില്‍ കാരോട്ട് ബൈപാസ്സിന്റെ പാലത്തിന് താഴെ വിദ്യാര്‍ഥിയെ സഹപാഠികള്‍ സംഘം ചേര്‍ന്നു മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചു. ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ സ്‌പെഷ്യല്‍ ബ്രാഞ്ച് സംഭവം അന്വേഷിച്ചു. ഇരു കൂട്ടര്‍ക്കും പരാതിയില്ലാത്തതിനെ തുടര്‍ന്നു പോലീസ് കേസെടുത്തില്ല.
പാറശ്ശാല ഹയര്‍സെക്കന്ററി സ്‌കൂളിലുണ്ടായ സംഘര്‍ഷത്തിലാണ് പതിനാലുകാരു പരിക്കേറ്റത്. മകന്റെ കൈ വിദ്യാര്‍ഥികള്‍ തല്ലിയൊടിച്ചെന്നാണു മാതാപിതാക്കളുടെ പരാതി. പാറശ്ശാല പോലീസില്‍ പരാതി നല്‍കിയെങ്കിലും നടപടികളുണ്ടായില്ലെന്നും മാതാപിതാക്കള്‍ പറഞ്ഞു.
സംഭവത്തില്‍ വിശദമായ വിവരങ്ങള്‍ അറിയാനായി സംഘര്‍ഷത്തിലുള്‍പ്പെട്ട കുട്ടികളെ സ്റ്റേഷനില്‍ വിളിച്ചു വരുത്തിയിട്ടുണ്ടെന്നു പോലീസ് പറഞ്ഞു.