Malappuram
ലഹരിക്കെതിരെ ശക്തമായ ഇടപെടലുകള്‍ വേണം: കേരള മുസ്ലിം ജമാഅത്ത്
ലഹരിയുടെ ഉറവിടങ്ങള്‍ കണ്ടെത്തി അതിന്റെ ലഭ്യത ഇല്ലാതാക്കണമെന്നും കേരള മുസ്ലിം ജമാഅത്ത് മലപ്പുറം സോണ്‍ സെന്‍ട്രല്‍ എക്സിക്യൂട്ടീവ് ആവശ്യപ്പെട്ടു.
മലപ്പുറം \ലഹരി ഉപയോഗം ആശങ്കപ്പെടുത്തുന്ന രൂപത്തില്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ അധികൃതര്‍ ശക്തമായ ഇടപെടലുകള്‍ നടത്തണമെന്നും ലഹരിയുടെ ഉറവിടങ്ങള്‍ കണ്ടെത്തി അതിന്റെ ലഭ്യത ഇല്ലാതാക്കണമെന്നും കേരള മുസ്ലിം ജമാഅത്ത് മലപ്പുറം സോണ്‍ സെന്‍ട്രല്‍ എക്സിക്യൂട്ടീവ് ആവശ്യപ്പെട്ടു.
കുന്നുമ്മല്‍ വാദീസലാമില്‍ നടന്ന സംഗമം കേരള മുസ്ലിം ജമാഅത്ത് ജില്ലാ വൈസ് പ്രസിഡന്റ് സയ്യിദ് സ്വലാഹുദ്ധീന്‍ ബുഖാരി കൂരിയാട് ഉദ്ഘാടനം ചെയ്തു. സോണ്‍ പ്രസിഡന്റ് പി സുബൈര്‍ കോഡൂര്‍ അദ്ധ്യക്ഷത വഹിച്ചു.
സമസ്ത ജില്ലാ സെക്രട്ടറി പി ഇബ്റാഹീം ബാഖവി മുഖ്യ പ്രഭാഷണം നടത്തി.
കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ്, എസ് ജെ എം , എസ് എം എ സോണ്‍ പ്രവര്‍ത്തക സമിതി അംഗങ്ങള്‍ സംബന്ധിച്ചു.
എസ് വൈ എസ് ജില്ലാ സെക്രട്ടറിമാരായ പി പി മുജീബ് റഹ്മാന്‍ ,എം ദുല്‍ഫുഖാറലി സഖാഫി, സോണ്‍ ജനറല്‍ സെക്രട്ടറി മുഹമ്മദ് സഖാഫി പഴമള്ളൂര്‍, സിദ്ധീഖ് മുസ്ലിയാര്‍ മക്കരപ്പറമ്പ്,ഹുസൈന്‍ സഖാഫി വലമ്പൂര്‍, ഇഎം അസീസ് മൗലവി, ടിപ്പു സുല്‍ത്വാന്‍ അദനി എന്നിവര്‍ പ്രസംഗിച്ചു.




