Organisation
പാരമ്പര്യ മൂല്യങ്ങളോടൊപ്പം വൈജ്ഞാനിക ബന്ധങ്ങള്‍ സുശക്തമാക്കുക : ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി
ജാമിഅ മദീനതുന്നൂറിന്റെ ലക്ഷദ്വീപിലെ പ്രഥമ ക്യാമ്പസ് അഗത്തിയില്‍ ഉദ്ഘാടനം ചെയ്തു.
ലക്ഷദീപ് അഗത്തി ഗ്രാന്റ് സുന്നി കോണ്‍ഫറന്‍സില്‍ ഡോ. എ പി മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി മുഖ്യപ്രഭാഷണം നടത്തുന്നു.
ലക്ഷദ്വീപ് | തനത് പാരമ്പര്യ മൂല്യങ്ങള്‍ മുറുകെപ്പിടിച്ച് വൈജ്ഞാനിക ബന്ധങ്ങള്‍ സുശക്തമാക്കണമെന്ന് എസ് വൈ എസ് സംസ്ഥാന പ്രസിഡന്റും ജാമിഅ മദീനതുന്നൂര്‍ റെക്ടറുമായ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി. ജാമിഅ മദീനതുന്നൂറിന്റെ ലക്ഷദ്വീപിലെ പ്രഥമ ക്യാമ്പസ് അഗത്തിയില്‍ ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വിജ്ഞാന സമ്പാദനത്തിന് സമയം കണ്ടെത്തുകയും ജ്ഞാനികളുമായി ബന്ധപ്പെടുകയും വൈജ്ഞാനിക കേന്ദ്രങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുകയും ചെയ്യുന്നത്
ജീവിത ദൗത്യമായി കാണണമെന്നും അദ്ദേഹം പറഞ്ഞു.
ശനിയാഴ്ച രാവിലെ എത്തിച്ചേര്‍ന്ന ഡോ: മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരിക്ക് അഗത്തി ഖാസി പി ചെറിയകോയ ദാരിമിയുടെ നേതൃത്വത്തില്‍ സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ ചേര്‍ന്ന് അഗത്തി വിമാനത്താവളത്തില്‍ ഊഷ്മള സ്വീകരണം നല്‍കി. ശേഷം ശൈഖിന പള്ളി മഖാം സിയാറത്തും വൈകിട്ട് ഗ്രാന്റ് സുന്നി സംഗമവും നടന്നു. അബ്ദുല്‍ ബാരി ഉസ്താദ് നഗറില്‍ നടന്ന പരിപാടിയില്‍ നാഇബ് ഖാസി ബി അബ്ദുല്‍ ഗഫൂര്‍ ദാരിമിയുടെ അധ്യക്ഷതയില്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി മുഖ്യ പ്രഭാഷണം നടത്തി. ഖാസി പി ചെറിയകോയ ദാരിമി പ്രാര്‍ഥന നിര്‍വഹിച്ചു.
അഗത്തി മദീനതുന്നൂര്‍ പ്രിന്‍സിപ്പല്‍ മുഹമ്മദ് അബ്ദുല്‍ ഹാദി നൂറാനി ആമുഖ ഭാഷണം നടത്തി. എം സമദ് കോയ ദാരിമി, എ മുഹമ്മദ് കോയ മുസ്‌ലിയാര്‍, സി മുഹമ്മദ് ഇഖ്ബാല്‍ മാസ്റ്റര്‍, എ മുഹമ്മദ് മാസ്റ്റര്‍ സംസാരിച്ചു. ശംസുദ്ദീന്‍ കാമില്‍ സഖാഫി സ്വാഗതവും ചെറിയകോയ മുസ്‌ലിയാര്‍ നന്ദിയും പറഞ്ഞു.
കഴിഞ്ഞ ദിവസം രാവിലെ നടന്ന കമ്മ്യൂണിറ്റി ഫോറത്തില്‍ വിവിധ മേഖലകളില്‍ സേവനം ചെയ്യുന്ന യുവാക്കള്‍ പങ്കെടുത്തു. ഹയര്‍ സെക്കന്‍ഡറി, ഡിഗ്രി, പി ജി വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച എജ്യു കണക്റ്റില്‍ സ്‌കില്‍ ഓറിയന്റഡ് എജ്യുക്കേഷന്‍ സാധ്യതകള്‍ ചര്‍ച്ചയായി. ഉച്ചക്കു ശേഷം ‘നൂറാനിയ്യ’ എന്ന തീമില്‍ വിമണ്‍സ് അസംബ്ലി നടന്നു. വൈകീട്ട് സംഘടനാ ശാക്തീകരണം പ്രമേയമാക്കി എസ് വൈ എസ് ലക്ഷദ്വീപ് ഘടകത്തിന്റെ ക്യാബിനറ്റ് മീറ്റ് നടന്നു.
ഡോ: മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരിയുടെ നേതൃത്വത്തില്‍ ലക്ഷ്വദീപ് ടൂറിസം മേഖലയുടെ വളര്‍ച്ചക്കും പൈതൃക സംരക്ഷണത്തിനും അധികൃതരുമായി ചര്‍ച്ച നടന്നു. രാത്രി നടന്ന മിസ്‌കുല്‍ ഖിതാം പരിപാടിയോടെ ദിദ്വിന സംഗമം സമാപിച്ചു.





