Connect with us

attack against oommen chandy

മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ ചാണ്ടിയുടെ കാറിന് നേരെ കല്ലേറ്; മൂന്ന് പേര്‍ കുറ്റക്കാര്‍

110 പേരെ വെറുതെവിട്ടു.

Published

|

Last Updated

കണ്ണൂര്‍ | മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ ചാണ്ടിയുടെ കാറിന് നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ മൂന്ന് പേര്‍ കുറ്റക്കാരാണെന്ന് കണ്ണൂർ സബ് കോടതി കണ്ടെത്തി. ദീപക്, സി ഒ ടി നസീര്‍, ബിജു പറമ്പത്ത് എന്നിവരാണ് കുറ്റക്കാര്‍. അതേസമയം, 110 പേരെ വെറുതെവിട്ടു.

2013 ഒക്ടോബറില്‍ കണ്ണൂരില്‍ വെച്ചാണ് ഉമ്മന്‍ ചാണ്ടിയുടെ കാറിന് നേരെ കല്ലേറുണ്ടായത്. കല്ലേറില്‍ കാറിന്റെ ജനല്‍ച്ചില്ല് പൊട്ടി ഉമ്മന്‍ ചാണ്ടിയുടെ നെറ്റിയില്‍ പരുക്കേറ്റിരുന്നു. വധശ്രമത്തിനാണ് കേസെടുത്തിരുന്നത്. കുറ്റക്കാരായ സി ഒ ടി നസീറിനെയും ദീപകിനെയും സി പി എം പുറത്താക്കിയിരുന്നു. ബിജു പറമ്പത്ത് സി പി എം അംഗമാണ്.

സോളാര്‍ അഴിമതി കേസുമായി ബന്ധപ്പെട്ട് കേരളമെങ്ങും ഇടതുപക്ഷത്തിന്റെ നേതൃത്വത്തില്‍ പ്രതിഷേധം അലയടിച്ച വേളയിലാണ് ഉമ്മന്‍ ചാണ്ടിയുടെ കാറിന് നേരെ കല്ലേറുണ്ടായത്. ഇതിനെ തുടര്‍ന്ന് വലിയ പ്രതിഷേധം യു ഡി എഫും നടത്തി. സി പി എം നേതാക്കള്‍ക്കടക്കം കല്ലേറില്‍ പങ്കുണ്ടെന്ന് യു ഡി എഫ് ആരോപിച്ചിരുന്നു. പ്രതിപ്പട്ടികയിലും മുൻ എം എൽ എമാരായ കൃഷ്ണൻ, കെ കെ നാരായണൻ അടക്കമുള്ള സി പി എം നേതാക്കളുണ്ടായിരുന്നു.

Latest